ലോക ടെന്നീസ് റാങ്കിംഗ്: അവിശ്വസനീയ നേട്ടവുമായി ബ്രിട്ടീഷ് താരം ആൻഡി മുറെ

ചൊവ്വ, 28 ഫെബ്രുവരി 2017 (08:56 IST)
എടിപി റാങ്കിംഗില്‍ ഒന്നാം സ്ഥാനനേട്ടത്തോടെ ബ്രിട്ടീഷ് താരം ആൻഡി മുറെ. പുതിയ പട്ടിക അനുസരിച്ച് സെർബിയയുടെ നൊവാക് ജോക്കോവിച്ച് രണ്ടാം സ്ഥാനത്തും സ്വിറ്റ്സർലൻഡിന്‍റെ സ്റ്റാനിസ്ലാസ് വാവ്റിങ്ക മൂന്നാം സ്ഥാനത്തുമാണ്. 
 
അതേസമയം, മുൻ ലോക ഒന്നാം നമ്പര്‍ സ്വിസ് താരം റോജർ ഫെഡറർ പത്താം സ്ഥാനത്താണുള്ളത്. ഡബ്ല്യുടിഎ റാങ്കിംഗിൽ അമേരിക്കയുടെ സെറീന വില്യംസ് ഒന്നാമതും ജർമനിയുടെ ആഞ്ചലിക് കെർബർ രണ്ടാം സ്ഥാനത്തും കരോളിന പ്ലിസ്കോവ മൂന്നാം സ്ഥാനത്തുമാണുള്ളത്. 

വെബ്ദുനിയ വായിക്കുക