വെട്ടലിന് പിഴച്ചു; ഇറ്റാലിയന്‍ ഗ്രാന്റ്പ്രീയില്‍ ഹാമില്ട്ടന് ജേതാവ്
ഫെരാറിയുടെ സെബാസ്റ്റ്യന്‍ വെട്ടലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഇറ്റാലിയന്‍ ഫോര്‍മുല വണ്‍ ഗ്രാന്റ്പ്രീയില്‍ നിലവിലെ ചാമ്പ്യന്‍ മേഴ്സിഡസിന്റെ ലൂയിസ് ഹാമില്ട്ടന് ജേതാവായി. മേഴ്സിഡസിന്റെ തന്നെ ഫിലിപ് മാസെ മൂന്നാം സ്ഥാനത്തായി.
ഹാമില്‍ട്ടണിന്റെ ശക്തനായ എതിരാളിയായ മേഴ്സിഡസിന്റെ തന്നെ നികോ റോസ്ബര്‍ഗ് കാറിന് തീപിടിച്ചതിനെത്തുടര്‍ന്ന് മത്സരം പാതിയില്‍ അവസാനിപ്പിച്ചു. ഇറ്റാലിയന്‍ ഗ്രാന്റ്പ്രീ ജയത്തോടെ സീസണിലെ ആകെ പോയിന്റ്നിലയില്‍ ഹാമില്ട്ടന് 53 പോയിന്റിന്റെ ലീഡായി. റോസ്ബര്‍ഗാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.