ഭാര്യയുടെ ചിത്രമെടുത്ത മാധ്യമ പ്രവര്‍ത്തകനെ മറഡോണ തല്ലി
വിവാദങ്ങളുടെ തോഴനായ അർജന്റീനിയൻ ഫുട്ബോള്‍ ഇതിഹാസ താരം ഡീഗോ മറഡോണ വീണ്ടും വിവാദത്തിന് തിരികൊളുത്തി.
മകൻ ഡീഗോ ഫെർണാണ്ടോയും ഭാര്യ വെറോണിക്ക ഒയേഡയ്ക്കുമൊപ്പം ശനിയാഴ്ച ഉച്ചയ്ക്ക് ബ്യൂണസ് അയേഴ്സിലെ എൽ നാഷണൽ തിയേറ്ററിൽ പ്രദർശനത്തിനെത്തിയതായിരുന്നു മറഡോണ.
താരകുടുംബം വന്നിറങ്ങിയപ്പോൾ ഫോട്ടോ ഗ്രാഫർമാർ ചിത്രമെടുക്കാൻ തുനിയുകയും അതിലൊരാള്‍ തന്റെ ഭാര്യയുടെ ചിത്രമെടുത്തത് താരത്തെ ചൂട് പിടിപ്പിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഫോട്ടോഗ്രാഫറെ മറഡോണ മര്‍ദ്ദിച്ചത്.