ഏഷ്യന്‍ ബാഡ്മിന്റണ്‍: ഇന്ത്യന്‍ താരങ്ങള്‍ മുന്നേറുന്നു
ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പിവി സിന്ധുവും ഗുരുസായി ദത്തും ജ്വാലാ ഗുട്ട-അശ്വനി സഖ്യവും കടന്നു. ലോക പത്താം നമ്പര്‍ താരമായ സിന്ധു ജപ്പാന്റെ എറികോ ഹിറോസിനെയാണ് വനിതാ സിംഗിള്‍സില്‍ പരാജയപ്പെടുത്തിയത്.
രണ്ട് സെറ്റുകള്‍ക്ക് ആണ് ചൈനീസ് തായ്പേയിയുടെ വാങ് തു വെയിയെ പുരുഷ സിംഗിള്‍സില്‍ ഗുരുസായി കീഴടക്കിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഗുരുസായിയുടെ ജയം.
വനിതാ ഡബിള്‍സില്‍ ജ്വാല-അശ്വനി സഖ്യം മൂന്നാം സീഡായ തായ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കി. എന്നാല്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ കശ്യപ് ചൈനീസ് തായ്പേയിയുടെ ഹു ജെന്‍ ഹാവോയോട് തോറ്റു.