ബ്രിട്ടീഷ് ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് ആന്‍ഡ്രൂ ബാര്‍ട്ട് സിംസണ്‍ സെയ്‌ലിംഗ് ബോട്ട് മറിഞ്ഞു മരിച്ചു. അമേരിക്ക കപ്പില്‍ പങ്കെടുക്കാനുള്ള പരിശീലനത്തിനിടെ കാലിഫോര്‍ണിയ തീരത്താണു സംഭവം. ആര്‍ട്ടമിസ് തീരത്തേക്കുള്ള യാത്രയ്ക്കിടെയാണു സംഭവം. മുപ്പത്തിയാറുകാരനായ സിംസണ്‍ ബീജിങ് ഒളിംപിക്സിലാണു സ്വര്‍ണമെഡല്‍ നേടിയത്.
സിംപ്‌സണ്‍ ഉപയോഗിച്ച സ്വീഡിഷ് നിര്‍മിത ബോട്ട് മറിയുകയായിരുന്നു. ബോട്ടിനടിയില്‍പെട്ട സിംപ്‌സനെ രക്ഷിക്കാനുള്ള ശ്രമം വിജയിച്ചില്ല. എന്നാല്‍ ബോട്ട് മറിയാനുള്ള കാരണം വ്യക്തമല്ല.
സ്വീഡീഷ് ടീമായ ആര്‍തമീസ് റേസിംഗിനൊപ്പം ചേര്‍ന്നായിരുന്നു സിംപ്‌സണ്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നത്. ബീജിംഗ്, ലണ്ടന്‍ ഒളിമ്പിക്‌സുകളില്‍ സിംപ്‌സണ്‍ അംഗമായിരുന്ന ആര്‍തമീസ് ടീം വെള്ളിമെഡല്‍ നേടിയിരുന്നു.