ടെന്നീസ് പ്രേമികള്‍ പ്രതീക്ഷിച്ചതു പോലെ ഒരിക്കല്‍കൂടി വില്യംസ് സഹോദരിമാര്‍ ഏറ്റുമുട്ടുന്നു. ദുബായ് ഓപ്പണിലാണ് ടെന്നീസ് ലോകത്തെ ക്ലാസിക് പോരാട്ടത്തിന് കളമൊരുങ്ങുന്നത്. പത്തൊമ്പതാം തവണയാണ് ഇരുവരും ഏറ്റുമുട്ടുന്നത്.
ഒമ്പത് മത്സരങ്ങളില്‍ വീതം ഇരുവരും വിജയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഏറ്റുമുട്ടിയപ്പോള്‍ വീനസിനായിരുന്നു വിജയം. സഹോദരിയുമായുള്ള ഏറ്റുമുട്ടലിനെക്കുറിച്ചു ചോദിച്ചപ്പോള്‍ സെറീനയുടെ മറുപടി ഇങ്ങനെ - “അവസാന മത്സരത്തില്‍ അവള് എന്നെ കൊന്നുകളഞ്ഞു. എന്നാല്‍ ഇപ്പോള്‍ എനിക്ക് പ്രതീക്ഷയുണ്ട്“.
ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ അന ഇവാനോവിച്ചിനെ രണ്ടാം റൌണ്ടില്‍ പരാജയപ്പെടുത്തിയാണ് സെറീന സഹോദരിക്കെതിരെ അങ്കം കുറിക്കാന്‍ അര്‍ഹത നേടിയത്. രണ്ടു സെറ്റുകള്‍ക്കുള്ളില്‍ സെറീന അനയെ കീഴടക്കുകയായിരുന്നു(6-4, 6-4).
യെലേന ദെമന്റീവയെ ആണ് വീനസ് പരാജയപ്പെടുത്തിയത്. സ്കോര്‍ 6-3, 6-3