റയല്‍ മാഡ്രിഡിന് വിജയം

തിങ്കള്‍, 17 മാര്‍ച്ച് 2014 (11:44 IST)
PRO
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്പാനിഷ്‌ പ്രീമിയര്‍ ലീഗില്‍ റയല്‍ മഡ്രിഡ്‌ 1-0ന്‌ മലഗായെ തോല്‍പിച്ചു. പോയിന്റ്‌ നിലയില്‍ ഒന്നാമതുള്ള റയല്‍ ഈ സീസണില്‍ തുടര്‍ച്ചയായി മുപ്പതാമത്തെ കളിയിലാണു തോല്‍വിയറിയാതെ കുതിക്കുന്നത്‌.

എസ്പാന്യോളിനെ 1-0ന്‌ തോല്‍പിച്ച അത്‌ലറ്റിക്കോ മഡ്രിഡ്‌ ഈയാഴ്ചയും രണ്ടാം സ്ഥാനത്തു തുടരും. റയല്‍ മഡ്രിഡിന്‌ 28 കളിയില്‍ 70 പോയിന്റുണ്ട്‌. അത്രതന്നെ കളി പൂര്‍ത്തിയാക്കിയ അത്‌ലറ്റിക്കോ മൂന്നു പോയിന്റ്‌ പിന്നിലാണ്‌. ബാര്‍സിലോനയാണു മൂന്നാം സ്ഥാനത്ത്‌.

വെബ്ദുനിയ വായിക്കുക