യുവാക്കളെ വോട്ട് ചെയ്യിപ്പിക്കാന്‍ സൈനയും മേരികോമും

ബുധന്‍, 23 ജനുവരി 2013 (10:33 IST)
PRO
PRO
ഒളിമ്പിക്സ് മെഡല്‍ ജേതാക്കളായ സൈനയും മേരികോമും ഇനി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ബ്രാന്‍ഡ് അംബാസഡര്‍‌മാര്‍. പോളിംഗ് ബൂത്തിലെത്താന്‍ യുവവോട്ടര്‍മാര്‍ക്ക് പ്രേരണ നല്‍കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരുവരെയും പ്രയോജനപ്പെടുത്തും.

മുന്‍ പ്രസിഡന്റ് എ പി ജെ അബ്ദുള്‍ കലാം, ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം എസ് ധോണി എന്നിവര്‍ നിലവില്‍ നാഷണല്‍ ഐക്കണുകള്‍ ആയുണ്ട്.

ജനുവരി ഒന്നു വരെയുള്ള കണക്കുപ്രകാരം രാജ്യത്തെ വോട്ടര്‍മാരുടെ എണ്ണം 77.78 കോടിയാണ്. ഇതില്‍ ആദ്യമായി വോട്ടുചെയ്യുന്ന 18-19 വയസുകാരുടെ എണ്ണം 1.76 കോടിയാണ്

വെബ്ദുനിയ വായിക്കുക