മേല്‍ക്കോടതി ഇടപെട്ടു; ബ്രസീലും ഇംഗ്ലണ്ടും മാരക്കാനയില്‍ കളിക്കും!

വെള്ളി, 31 മെയ് 2013 (11:42 IST)
PTI
PTI
ബ്രസീലില്‍ ഞായറാഴ്ച നടക്കാനിരുന്ന ബ്രസീല്‍- ഇംഗ്ലണ്ട് സൌഹൃദ ഫുട്ബോള്‍ മല്‍സരം റദ്ദാക്കിയ കോടതി നടപടി മേല്‍ക്കോടതി സ്റ്റേ ചെയ്തു. സുരക്ഷാ ഭീഷണിയെ തുടര്‍ന്നാണ് കീഴ്ക്കോടതി മത്സരം നടത്തുന്നത് വിലക്കിയത്. മാരക്കാന സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന മത്സരമാണ് കോടതിയിലെത്തിയത്.

മത്സരം നിശ്ചയിച്ച രീതിയില്‍ നടക്കുമെന്ന് ബ്രസീല്‍ ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചു. സുരക്ഷാ പ്രശ്നങ്ങളില്ലെന്ന് വ്യക്തമായാല്‍ മത്സരം ആവാം എന്ന് കോടതി ഉത്തരവില്‍ പറയുന്നുണ്ട്. സുരക്ഷാ പ്രശ്നങ്ങള്‍ നിലവില്‍ ഇല്ലെന്നും മത്സരം നടക്കുമെന്നും അസോസിയേഷന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

2014 ലോകകപ്പിന് മുന്നോടിയായി മാരക്കാന സ്റ്റേഡിയം പുതുക്കിയിരുന്നു. എന്നാല്‍ നിര്‍മ്മാണ അവശിഷ്ടങ്ങള്‍ അവിടെ നിന്ന് നീക്കിയിട്ടില്ലെന്ന് കോടതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക