ബെല്ലിനി ഇനി ലോകകപ്പ് ഉയര്‍ത്തില്ല

ശനി, 22 മാര്‍ച്ച് 2014 (10:00 IST)
PRO
1958ല്‍ ബ്രസീലിന് ലോകകപ്പ് നേടിക്കൊടുത്ത ടീമിന്റെ ക്യാപ്റ്റന്‍ ബെല്ലിനി(83) അന്തരിച്ചു. സാവോപോളോയില്‍ വര്‍ഷങ്ങളായി അള്‍ഷിമേഴ്‌സ് രോഗം ബാധിച്ച് ചികിത്സയിലായിരുന്നു.

ഗാരിഞ്ച, മരിയോ സഗാലോ, 17-കാരനായ പെലെ എന്നിവരുടെ കരുത്തില്‍ ഫൈനല്‍ പോരാട്ടത്തില്‍ സ്വീഡനെ 5-2 ന് തകര്‍ത്തായിരുന്നു ബെല്ലിനി രാജ്യത്തിനുവേണ്ടി ആദ്യമായി കപ്പുയര്‍ത്തിയത്. പിന്നീട് അഞ്ചു കിരീടങ്ങള്‍ നേടി റെക്കോഡിട്ട ബ്രസീലിന്റെ ലോകകപ്പ് തേരോട്ടത്തിലെ ആദ്യ ജയമായിരുന്നു ഇത്.

രാജ്യത്തിനുവേണ്ടി 51 അന്താരാഷ്ട്ര മത്സരങ്ങളില്‍ നായകസ്ഥാനം വഹിച്ച ബെല്ലിനിയുടെ അവസാന ടൂര്‍ണമെന്റ് ഇംഗ്ലണ്ടില്‍ നടന്ന 1966 ലോകകപ്പായിരുന്നു.

വെബ്ദുനിയ വായിക്കുക