ദുബായ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ സാനിയ മിര്‍സ പുറത്തായി. രണ്ടാം റൌണ്ടില്‍ പതിനാറാം സീഡ് സ്പെയിനിന്‍റെ കെയ്യ കനേപിയോടാണ് സാനിയ പരാജയപ്പെട്ടത്.
കനേപിയുടെ മികച്ച പ്രകടനത്തിന് മുമ്പില്‍ പതറിയ സാനിയ രണ്ട് സെറ്റുകള്‍ക്കുള്ളില്‍ കീഴടങ്ങുകയായിരുന്നു. ആദ്യസെറ്റില്‍ 5-7ന് പൊരുതി നിന്നെങ്കിലും രണ്ടാം സെറ്റോടെ സാനിയ പൂര്‍ണ്ണമായും തളര്‍ന്നു.
ആദ്യ സെറ്റിലെ മൂന്നാം ഗെയിമില്‍ കനേപിയുടെ സര്‍വ്വീസ് ബ്രേക്ക് ചെയ്ത് സാനിയ 2-1 ന്‍റെ ലീഡ് നേടിയിരുന്നു. കുറച്ചുനേരം ഫോമിലേക്കുയര്‍ന്ന സാനിയ ലീഡ് 4-3 ആയി നിലനിര്‍ത്തി. എന്നാല്‍ കളിയിലേക്ക് തിരികെയെത്തിയ കനേപി എട്ടാം ഗെയിമില്‍ സമനില പിടിച്ചു. തുടര്‍ന്ന് സമ്മര്‍ദ്ദത്തിലായ സാനിയയ്ക്ക് കനേപിയെ കാര്യമായി പ്രതിരോധിക്കാനായില്ല. 43 മിനിറ്റുകള്‍ നീണ്ട ആദ്യ ഗെയിം 5-7ന് കനേപി സ്വന്തമാക്കി.
ആദ്യസെറ്റിലെ സമ്മര്‍ദ്ദത്തില്‍ നിന്നും കരകയറാന്‍ കഴിയാതിരുന്ന സാനിയയ്ക്ക് മേല്‍ രണ്ടാം സെറ്റില്‍ സമ്പൂര്‍ണ്ണ ആധിപത്യം നേടാന്‍ കനേപിക്കായി. 2-6നാണ് ഇന്ത്യന്‍ താരം ഈ സെറ്റില്‍ അടിയറവ് പറഞ്ഞത്. റഷ്യയുടെ കത്രീന മകരോവയെ പരാജയപ്പെടുത്തിയാണ് സാനിയ രണ്ടാം റൌണ്ടില്‍ എത്തിയത്.