ഡേവിസ് കപ്പ് മത്സരം ആന്‍ഡി മുറേയ്ക്ക് നഷ്ടമായേക്കും
ബുധന്‍, 1 ഫെബ്രുവരി 2012 (17:18 IST)
ലണ്ടന്‍: ബ്രിട്ടന്റെ ആന്‍ഡി മുറേയ്ക്ക് ഡേവിസ് കപ്പ് മത്സരം നഷ്ടമായേക്കും. ഓസ്ട്രേലിയന്‍ ഓപ്പണിനിടയില്‍ പരുക്കേറ്റതിനാല്‍ ഡേവിസ് കപ്പില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.
സ്ലോവാക്യയ്ക്കെതിരെയാണ് ബ്രിട്ടന്റെ മത്സരം. ഇതില്‍ ചിലപ്പോള്‍ ആന്‍ഡി മുറേ പങ്കെടുത്തേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഒളിമ്പിക്സ് അടക്കമുള്ള നിരവധി മത്സരങ്ങളില്‍ ഈ വര്‍ഷം പങ്കെടുക്കേണ്ടതിനാല്‍ ഡേവിസ് കപ്പില്‍ നിന്ന് വിട്ടുനിന്നേക്കുമെന്ന് മുറേ പറയുന്നു.
ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനോടാണ് ആന്‍ഡി മുറേ അവസാനമായി ഏറ്റുമുട്ടിയത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്‍റെ പുരുഷ വിഭാഗം സെമിഫൈനലില്‍ ജോക്കോവിച് ആന്‍ഡി മുറേ പരാജയപ്പെടുത്തിയത്.