ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യപാദ സെമി സമനിലയില്‍ അവസാനിച്ചു. കരുത്തരായ അത്ലറ്റിക്കോ മഡ്രിഡും ചെല്‍സിയും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇരുവരും കളികളെക്കാള്‍ കൂടുതല്‍ കയ്യാങ്കളിക്കായിരുന്നു മുതിര്‍ന്നത്.
അത്ലറ്റിക്കോ മഡ്രിഡിന്റെ തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ നിരവധി ഫൗളുകള്‍ പിറന്നു. മിക്കപ്പോഴും കയ്യാങ്കളിയായിരുന്നു കളത്തില്‍ കാണാനായത്. ചെല്‍സി താരങ്ങാളായ പീറ്റര്‍ ചെക്ക്, ജോണ്‍ടെറി എന്നിവര്‍ക്ക് പരിക്കേറ്റു. രണ്ടാം പാദ മല്‍സരം അടുത്ത ബുധനാഴ്ച ചെല്‍സിയുടെ തട്ടകത്തിലാണ്.