ഓസ്ട്രേലിയന്‍ ഓപ്പണ്‍: സോംദേവ് രണ്ടാം റൗണ്ടില്‍ പുറത്ത്

ബുധന്‍, 16 ജനുവരി 2013 (17:12 IST)
PRO
രണ്ട് സെറ്റിന്റെ ലീഡ് ലഭിച്ചിട്ടും ഇന്ത്യയുടെ സോംദേവ് ദേവ്‌വര്‍മന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ രണ്ടാം റൗണ്ടില്‍ പുറത്ത്.

മാരത്തണ്‍ പോരാട്ടത്തില്‍ ലോക ഇരുപത്തിരണ്ടാം റാങ്കുകാരനായ പോളണ്ടിന്റെ യാനോവിച്ചിനോടാണ് സോംദേവ് തോല്‍വി ഏറ്റുവാങ്ങിയത്. സിംഗിള്‍സിലെ ഏക ഇന്ത്യന്‍ സാന്നിധ്യമാണ് സോംദേവ്. സ്‌കോര്‍: 7-6, 6-3, 1-6, 0-6, 5-7.

79 മിനിറ്റ് നീണ്ടുനിന്ന ഒന്നാം സെറ്റ് ടൈബ്രേക്കറില്‍ 12-10 എന്ന സ്‌കോറിലാണ് സോംദേവ് സ്വന്തമാക്കിയത്. രണ്ടാം സെറ്റും സോദേവ് തന്നെ പിടിച്ചു.

15 വിന്നറുകളോടെ തിരിച്ചുവന്ന യാനൊവിച്ച് മൂന്നാം സെറ്റും നാലാം സെറ്റും യാനൊവിച്ച് പിടിച്ചതോടെ മത്സരം സോംദേവിന്റെ പിടിവിട്ടുയ്. മൂന്നാം സെറ്റില്‍ സോംദേവ് തിരിച്ചുവരാന്‍ ഒരു ശ്രമം നടത്തിയെങ്കിലും മത്സരവും സെറ്റും കൈവിട്ടുപോകുകയായിരുന്നു.

വെബ്ദുനിയ വായിക്കുക