ടെന്നീസ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ വനിതാ താരമെന്ന റെക്കോര്‍ഡാണ് സെറീന വില്യംസ് മുപ്പത്തിഒന്നാം വയസ്സില്‍ സ്വന്തമാക്കിയത്. ഖത്തര്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ വിംബിള്‍ഡണ്‍ ജേത്രി പെട്ര ക്വിറ്റോവയെ തോല്‍പ്പിച്ചതോടെയാണ് സെറീനയ്ക്ക് ഒന്നാം റാങ്ക് പദവി ലഭിച്ചത്. നേരത്തെ വിക്ടോറിയ അസാരങ്കയ്ക്കായിരുന്നു ഒന്നാം റാങ്ക്.
സെറീനയുടെ ഇരുപതാം വയസ്സിലാണ് ആദ്യമായി ലോക ഒന്നാം നമ്പര്‍ താരമാകുന്നത്. ഇതുവരെ ആറ് തവണ ഒന്നാം സ്ഥാനത്ത് സെറീന എത്തിയിട്ടുണ്ട്. പുതിയ റെക്കോര്‍ഡോടെ അമേരിക്കയുടെ തന്നെ ക്രിസ് എവര്‍ട്ടിന്റെ റെക്കോര്‍ഡാണ് സെറീന മറികടന്നിരിക്കുന്നത്. മുപ്പതാം വയസ്സിലായിരുന്നു എവര്‍ട്ടിന്റെ റെക്കോര്‍ഡ് നേട്ടം.