ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പിംഗ് കോച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഗോളി
വെള്ളി, 19 ജൂലൈ 2013 (08:50 IST)
PRO
PRO
ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പിംഗ് കോച്ചായി മുന്‍ ദക്ഷിണാഫ്രിക്കന്‍ ഗോളി നിയമിതനായി. ദക്ഷിണാഫ്രിക്കയുടെ മുന്‍ ഗോളി ഒളിംപ്യന്‍ ഡേവ് സ്റ്റാനിഫോര്‍ത്താണ് ഗോള്‍ കീപ്പിംഗ് കോച്ചായി നിയമിതനായത്. സ്റ്റാനിഫോര്‍ത്തിന് ഇന്ത്യന്‍ ഹോക്കി ടീമിന്റെ സീനിയര്‍, ജൂനിയര്‍ ടീമുകളുടെ ഗോള്‍ കീപ്പിംഗ് കോച്ചിങ്ങിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.
കൂടാതെ ഇന്ത്യന്‍ ഹോക്കി ടീമിന്റെ സ്ട്രാറ്റജിക് അനലിസ്റ്റിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്. ഹോക്കി ഇന്ത്യ ലീഗിലെ ആദ്യ ചാംപ്യന്മാരായ റാഞ്ചി റെയ്നാസ് ടീമിന്റെ പരിശീലകനും വിഡിയോ അനലിസ്റ്റുമായിരുന്നു സ്റ്റാനിഫോര്‍ത്ത്. മുപ്പത്തേഴുകാരനായ സ്റ്റാനിഫോര്‍ത്തിന്റെ പരിശീലനം ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പിംഗിന്റെ നിലവാരം ഉയര്‍ത്തുമെന്നാണ് കരുതുന്നത്.
സ്റ്റാനിഫോര്‍ത്ത് 65 കളികളിലാണ് ദക്ഷിണാഫ്രിക്കയുടെ ഗോള്‍ വല കാത്തത്. കൂടാതെ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ മൂന്നുവര്‍ഷത്തോളം ഗോള്‍കീപ്പിംഗ് കോച്ചുമായിരുന്നു.