കാലങ്ങളായി തുടര്‍ന്നുവരുന്ന വിശ്വാസങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. വിശ്വാസങ്ങള്‍ ആരാധനയുടെ ഭാഗമായി മാറിയപ്പോള്‍ ഇത്തരം വിശ്വാസങ്ങളുടെ അടിത്തറ ശക്തമായി.
വിശ്വാസങ്ങള്‍ക്ക് ജ്യോതിഷവുമായി അടുത്തബന്ധമുണ്ട്. ഭൂരിഭാഗം വിശ്വാസങ്ങളും ആരാധനകളും ജ്യോതിഷ ശാസ്‌ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിലൊന്നാണ് നിമിത്തശാസ്ത്രം.
വരാനിരിക്കുന്ന സംഭവങ്ങളുടെ ഒരു സൂചനയായിട്ടാണ് നിമിത്തത്തെ കണക്കാക്കുന്നത്. കണ്ണുകൾ തുടിക്കുന്നത് എന്തിന്റെയോ സൂചനയായിട്ടാണ് എല്ലാവരും കരുതുന്നത്.
കണ്ണ് തുടിക്കുന്നത് കരയാനാണെന്നും നിരാശ പകരുന്ന വാര്‍ത്തകള്‍ കേള്‍ക്കുമെന്നുമാണ് വിശ്വാസം. എന്നാല്‍ പുരുഷന്റെ വലതുകണ്ണ് തുടിക്കുന്നത് നല്ല സൂചനയായിട്ടാണ് പറയപ്പെടുന്നത്.
പുരുഷന്റെ വലതുകണ്ണ് തുടിക്കുകയാണെങ്കില്‍ പങ്കാളിയെ കണ്ടുമുട്ടാനാണെന്നാണ് വിശ്വാസം. വളരെ നാളായി ആഗ്രഹിക്കുന്ന കാര്യം ഉടൻ നടക്കാൻ പോവുന്നതിന്റെ സൂചന കൂടിയാണിത്. ചുരുക്കത്തിൽ നല്ല കാലം വരാൻ പോകുന്നു എന്നർഥം.