എന്താണ് മോക്ഷപ്രാപ്‌തി ?; പൂര്‍വ്വികര്‍ പറയുന്നത്
വിശ്വാസങ്ങള്‍ പിന്തുടരാന്‍ താല്‍പ്പര്യമില്ലെങ്കിലും അവ തള്ളിക്കളയാന്‍ ഭൂരിഭാഗം പേരും മടി കാണിക്കാറുണ്ട്. പൂര്‍വ്വികരില്‍ നിന്നും പകര്‍ന്നു ലഭിച്ച ആചാരങ്ങള്‍ പാലിക്കാന്‍ പലരും സമയം കണ്ടെത്താറുണ്ട്.
മോക്ഷപ്രാപ്‌തിയെന്ന വിശ്വാസം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത് എന്താണ് അര്‍ഥമാക്കുന്നതെന്ന് പലര്‍ക്കുമറിയില്ല.
എണ്ണിയാലൊടുങ്ങാത്ത ജന്മങ്ങളിലൂടെ അനുഭവിക്കേണ്ടിവരുന്ന അന്തമറ്റുള്ള ജീവിത ദുഃഖങ്ങളില്‍നിന്നുള്ള മോചനമാണ് മോക്ഷപ്രാപ്‌തി എന്നു പറയുന്നത്.
ജീവാത്മാവ്, പരമാത്മാവില്‍ ലയിക്കുന്ന അവസ്ഥയാണ് മോക്ഷം. മോക്ഷസിദ്ധിക്ക് ധര്‍മ്മാചരണം അനുപേക്ഷണീയമാണ്. ധര്‍മ്മാചരണത്തിലൂടെ മാത്രമേ മോക്ഷം സാധ്യമാകുകയുള്ളൂ എന്നാണ് പൂര്‍വ്വികര്‍ പറയുന്നത്.