നഖത്തിലൂടെയും നമ്മുടെ ഭാഗ്യവും ദൗർഭാഗ്യവും തിരിച്ചറിയാനാകും. വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ടല്ലേ. എങ്കിലും സത്യം അതാണ്. നഖം തുടങ്ങുന്ന ഭാഗത്ത് ചന്ദ്രക്കല പോലുള്ള വെളുത്ത നിറം കാണാറില്ലേ? മിക്കവരുടെയും വിരലുകളിൽ അത് ഉണ്ടാകും. ലുണൂല എന്നാണ് അതിനെ പറയുക. അതായത് ലാറ്റിൻ പദമായ ലുണൂലയുടെ അർത്ഥം എന്തെന്നാൽ ചെറിയ ചന്ദ്രൻ എന്നാണ്. നഖത്തിലെ ഏറ്റവും സെൻസിറ്റീവായ ഭാഗമാണിത്.
ചൂണ്ടുവിരലിൽ ലുണൂല ഉണ്ടെങ്കിൽ വിവാഹം, ജോലി എന്നിവ പെട്ടെന്ന് നടക്കും. ജോലിലഭിച്ചവർക്ക് പെട്ടെന്നുതന്നെ സ്ഥാനക്കയറ്റം ലഭിക്കും. ഇഅവ്ർ ഏറ്റെടുത്ത ജോലി പെട്ടെന്ന് ചെയ്‌തുതീർക്കുന്നവരായിരിക്കും. നടുവിലരലിലെ ലുണൂല സാമ്പത്തിക അഭിവൃദ്ധിയെ സൂചിപ്പിക്കുന്നു. കൂടുതൽ ധനം ലഭിക്കും. ഇവർ കടിനപ്രയത്‌നം ചെയ്യുന്നവരായിരിക്കും. മോതിരവിരലിലെ ലുണൂല ഉള്ളവർ എല്ലാ കാര്യങ്ങളും പെട്ടെന്ന് ഗ്രഹിക്കും. ഇവർക്ക് എല്ലാ സുഖസൗകര്യങ്ങളും ഉണ്ടാകും. എന്നാൽ ചെറുവിരലിലെ ലുണൂല സാമ്പത്തിക നഷ്‌ടത്തെ സൂചിപ്പിക്കുന്നതാണ്.