കൈപ്പത്തിയുടെ നിറം പറയും ഒരാളുടെ സ്വഭാവം എന്താണെന്ന്
ബുധന്‍, 13 സെപ്‌റ്റംബര്‍ 2017 (15:13 IST)
ഒരാളുടെ സ്വഭാവം എങ്ങനെയാകുമെന്ന് മനസിലാക്കുക എളുപ്പമല്ല. അടുത്ത് ഇടപെഴകുന്നതിലൂടെയോ കൂടുതല്‍ പരിചയപ്പെടുന്നതിലൂടെയോ മാത്രമെ മറ്റൊരാളുടെ സ്വഭാവം എങ്ങനെയാണെന്ന് തിരിച്ചറിയാന്‍ സാധിക്കു. എന്നാല്‍, കൈപ്പത്തിയുടെ നിറം നോക്കി ഒരാളുടെ സ്വഭാവം എങ്ങനെയാകുമെന്ന് നിര്‍ണയിക്കാന്‍ കഴിയുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.
പിങ്ക്, ഇളം പിങ്ക്, ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളാകും കൈപ്പത്തിക്ക് ഉണ്ടാകുക. ഭൂരിഭാഗം പേരുടെയും കൈപ്പത്തി പിങ്ക് നിറത്തിലുള്ളതാകും. ജീവിതത്തില്‍ കൂടുതല്‍ സമാധാനവും സന്തോഷവും ആഗ്രഹിക്കുന്നവരാകും ഇവര്‍. നല്ല ബന്ധങ്ങള്‍ കണ്ടെത്തുന്നതിനും മികച്ച വിദ്യാഭ്യാസം നേടുന്നതിനും ഇവര്‍ക്ക് മിടുക്ക് കൂടുതലായിരിക്കും. ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനൊപ്പം ആത്മീയതയ്‌ക്കും ഇവര്‍ പ്രധാന്യം നല്‍കും.
ഇളം പിങ്ക് നിറത്തില്‍ കൈപ്പത്തിയുള്ളവര്‍ വളരെ ആഴത്തില്‍ ചിന്തിക്കുകയും വിവരങ്ങള്‍ കണ്ടെത്താനും മനസിലാക്കാനും ഉത്സാഹം കാണിക്കുന്നവരുമാകും. കഠിനാധ്വാനം ചെയ്യുന്നവരും, ചെറിയ കാര്യങ്ങളില്‍ പോലും സങ്കടപ്പെടുന്നവരുമാണ് ചുവന്ന കൈപ്പത്തിയുള്ളവരെന്നും പഠനങ്ങള്‍ പറയുന്നു.
സമ്മര്‍ദ്ദത്തിനൊപ്പം പെട്ടെന്ന് ഉത്കണ്ഠാകുലരാകുന്നവരായിരിക്കും മഞ്ഞ കൈപ്പത്തിയുള്ളവര്‍. അതിവേഗം തീരുമാനം എടുക്കാന്‍ വെപ്രാളം കാണിക്കുകയും തെറ്റായ കാര്യങ്ങളിലേക്ക് എത്തിച്ചേരുന്നവരുമാണ് ഇക്കൂട്ടര്‍. വളരെ ശാന്തസ്വഭാവക്കാരുടെ കൈപ്പത്തി വെളുത്തതും, വിളറിയതുമായിരിക്കും. താഴ്‌ന്ന സ്വരത്തില്‍ സംസാരിക്കുന്നവരായിരിക്കും ഇവര്‍.