പ്രതിപക്ഷ നേതാവാകാന്‍ ഉമ്മന്‍ചാണ്ടി യോഗ്യന്‍: ചെന്നിത്തലയ്ക്കെതിരെ മുരളീധരന്‍

തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (14:27 IST)
പ്രതിപക്ഷ നേതൃനിരയിലേക്ക് വരാന്‍ എന്തുകൊണ്ടും യോഗ്യനാണ് ഉമ്മന്‍ചാണ്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകണമെന്ന ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസിന്റെ പ്രസ്താവനയെ പിന്തുണച്ചാണ് മുരളീധരന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടി നേതൃത്വം ഏറ്റെടുക്കണമെന്നതാണ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്. അതേ ആഗ്രഹം ഉള്‍ക്കൊളളുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു. 
 
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍, ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവാകണമെന്ന അഭിപ്രായം അസീസ് മുന്നോട്ടുവച്ചിരുന്നു. ഉമ്മന്‍ചാണ്ടിയെ പോലെ ഓടി നടന്നു പ്രവര്‍ത്തിക്കാനുള്ള മിടുക്ക് രമേശ് ചെന്നിത്തലയ്ക്കില്ലെന്നും അസീസ് അഭിപ്രായപ്പെട്ടു. ഉമ്മന്‍ചാണ്ടിക്ക് കിട്ടുന്ന പരിഗണന രമേശ് ചെന്നിത്തലയ്ക്ക് ലഭിക്കില്ലെന്നും മുഖ്യമന്ത്രി ആയിരുന്ന വ്യക്തി എന്ന നിലയ്ക്ക് ഇത്തരം സ്ഥാനങ്ങളിലേക്ക് ഉമ്മന്‍ചാണ്ടിയാണ് അനുയോജ്യനെന്നും അസീസ് പറഞ്ഞിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍