നക്ഷത്രമോ രാശിയോ നോക്കി മരം നടൂ, ഐശ്വര്യം ഒപ്പമുണ്ടാകും

ചൊവ്വ, 5 ജൂണ്‍ 2018 (14:05 IST)
നക്ഷത്രങ്ങൾക്കോരോന്നിനും ഓരോ വൃക്ഷങ്ങൾ ഉണ്ടെന്നത് എല്ലാവർക്കും അറിയുന്നതാണ്. എന്നാൽ ആ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നത് നല്ലതാണെന്ന് എല്ലാവർക്കും അറിയണമെന്നില്ല. അങ്ങനെ നട്ടുപിടിപ്പിച്ചാൽ അവരുടെ ജീവിതത്തിൽ ഉയർച്ച ഉണ്ടാകുമെന്നും പറയപ്പെടുന്നു. 
 
നക്ഷതൾക്ക് മാത്രമല്ല ഓരോ രാശിയ്‌ക്കും മരങ്ങൾ ഉണ്ട്. മേടം – രക്തചന്ദനം, ഇടവം – ഏഴിലംപാല, മിഥുനം – ദന്തപാല, കർക്കടകം – പ്ലാശ്, ചിങ്ങം – ഇലന്ത, കന്നി – മാവ്, തുലാം – ഇലഞ്ഞി, വൃശ്ചികം – കരിങ്ങാലി, ധനു – അരയാൽ, മകരം – കരിവീട്ടി, കുംഭം – വഹ്നി, മീനം – പേരാൽ എന്നിങ്ങനെയാണ്. ഇത് സ്വന്തം വീട്ടുവളപ്പിൽ തന്നെ നട്ടുപിടിപ്പിക്കണമെന്നില്ല. ക്ഷേത്രവളപ്പിലോ പൊതുസ്ഥലങ്ങളിലോ വെച്ചുപിടിപ്പിക്കാം.
 
എന്നാൽ ഇതൊക്കെ അനുസരിച്ച് മാത്രമേ മരങ്ങൾ നട്ടുപിടിപ്പിക്കാവൂ എന്നില്ല. ഏതൊരു മരം വയ്‌ക്കുന്നതും നമുക്കും പ്രകൃതിയ്‌ക്കും ഒരുപോലെ ഗുണം ചെയ്യും. ഔഷധ ഗുണമുള്ളവ നട്ടുപിടിപ്പിച്ചാൽ നമുക്ക് ഏതൊരു ഘട്ടങ്ങളിലും അത് ഉപകാരപ്രദമായി മാറും. ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തിൽ ഒരുമരമെങ്കിലും നട്ടുപിടിപ്പിച്ച് നമുക്ക് മാറ്റത്തിന് തുടക്കം കുറിക്കാം.
 
നിങ്ങളുടെ നക്ഷത്രത്തിന്റെ വൃക്ഷങ്ങൾ ഏതെന്നു നോക്കൂ. അശ്വതി– കാഞ്ഞിരം, ഭരണി – നെല്ലി, കാർത്തിക – അത്തി, രോഹിണി – ഞാവൽ, മകയിരം – കരിങ്ങാലി, തിരുവാതിര – കരിമരം, പുണര്‍തം – മുള, പൂയ്യം – അരയാൽ, ആയില്യം – നാഗമരം, മകം – പേരാൽ, പൂരം – പ്ലാശ്, ഉത്രം – ഇത്തി, അത്തം – അമ്പഴം, ചിത്തിര – കൂവളം, ചോതി – നീർമരുത്, വിശാഖം – വയ്യങ്കത, അനിഴം – ഇലഞ്ഞി, തൃക്കേട്ട – വെട്ടി, മൂലം – വയനം, പൂരാടം – ആറ്റുവഞ്ചി, ഉത്രാടം – പ്ലാവ്, തിരുവോണം – എരുക്ക്, അവിട്ടം – വഹ്നി, ചതയം – കടമ്പ്, പൂരുരുട്ടാതി – തേന്മാവ്, ഉതൃട്ടാതി – കരിമ്പന, രേവതി – ഇലുപ്പ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍