ഭൂമി, ആകാശം, വായു, അഗ്നി, ജലം എന്നീ പഞ്ചഭൂതങ്ങളില്‍ അധിഷ്ഠിതമാണ് വേദകാല നിര്‍മ്മാണശാസ്ത്രമായ വാസ്തു. ഈ പഞ്ചഭൂതങ്ങളുടെ സമരസത്തിലൂടെ ആരോഗ്യകരമായ ജീവിതം പ്രദാനം ചെയ്യുകയാണ് വാസ്തുവിന്‍റെ ലക്‍ഷ്യം.
ഭക്ഷണം എവിടെ വേണമെങ്കിലും ഇരുന്ന് കഴിച്ചാല്‍ പോരേ? എന്തിനാണ് ഭക്ഷണ മുറിയുടെയും ഊണ് മേശയുടെമൊക്കെ സ്ഥാനം നോക്കുന്നത് എന്ന് ചിലരെങ്കിലും മനോഗതം നടത്തിയേക്കാം. ഒരു കാര്യം അറിയുക, വാസ്തുശാസ്ത്രപരമായി ഭക്ഷണ മുറിക്കും ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്.