തൃസന്ധ്യയിൽ ഇക്കാര്യങ്ങൾ ചെയ്തുകൂടാ

തിങ്കള്‍, 4 ജൂണ്‍ 2018 (14:51 IST)
സന്ധ്യാ സമയങ്ങളിൽ  ഹൈന്ദവ ആചാര പ്രകാരം ചെയ്യേണ്ട നിരവധി കാര്യങ്ങൾ ഉണ്ട് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് എല്ലാ വീടുകളിലും സന്ധ്യാ സമയങ്ങളിൽ വിളക്കു തെളിയിക്കുന്നതും നാമം ജപിക്കുന്നതുമെല്ലം ഇതിന്റെ ഭാഗമായാണ്. വീടിനും കുടുംബത്തിനും ഐശ്വര്യങ്ങൾ വന്നു ചേരാനും ദോഷങ്ങൾ അകലാനുമാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ സന്ധ്യാ സമയങ്ങളിൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഉണ്ട് എന്നത് എത്ര പേർക്ക് അറിയാം. 
 
സന്ധ്യാ സമയങ്ങളിൽ വീടിൽ നിന്നും  പുറത്ത് പോകുന്നത് ശുഭകരമല്ല.  ഈ സമയങ്ങളിൽ വീട് ശാന്തമായിരിക്കണം. സന്ധ്യാ സമയങ്ങളിൽ കലഹങ്ങളും വാക്കു തർക്കങ്ങളും ഒഴിവാക്കും. സന്ധ്യക്ക് വീട്ടിൽ ബഹളങ്ങൾ ഉണ്ടാകുന്നത് അശുഭകരമാണ്.
 
അതിഥികളെ സ്വീകരിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമൊന്നും തൃസന്ധ്യയിൽ ചെയ്തുകൂടാ. ദാനം നൽകൽ, വീടു വൃത്തിയാക്കൽ എന്നിവ സന്ധ്യാ സമയത്ത് ചെയ്യുന്നത് ദോഷകരമാണ്. സന്ധ്യക്ക് മുൻപ് ദേഹ ശുദ്ധി വരുത്തണം എന്നാണ് വിശ്വാസം, സന്ധ്യാ സമയത്ത് സ്നാനം പാടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍