സൂക്ഷിക്കണം, ഈ നക്ഷത്രക്കാരെ ഒന്നിനും നിർബന്ധിക്കരുത് !

തിങ്കള്‍, 10 ഫെബ്രുവരി 2020 (20:25 IST)
അശ്വതി നക്ഷത്രത്തിൽ ജനിച്ചവരെ ഒന്നിനും നിർബന്ധിച്ച് സമ്മതിപ്പിക്കുന്നത് നല്ലതല്ല എന്നാണ് ജ്യോതിഷം പറയുന്നത്. പ്രത്യേകിച്ച്. അശ്വതി നക്ഷത്രത്തിൽ പിറന്ന സ്ത്രീകളെ. ഇവർ ജീവിതത്തിൽ ഭാഗ്യ ശാലികളായിരിക്കും. വലിയ നീണ്ട കണ്ണുകളും. വിരിഞ്ഞ നെറ്റിത്തടവുമുള്ളവരായിരിക്കും അശ്വതി നക്ഷത്രത്തിൽ പിറന്ന സ്ത്രീകൾ
 
ഇഷ്ടമില്ലാത്ത കാര്യങ്ങൾക്ക് ഇവരെ നിർബന്ധിച്ച് സമ്മതിപ്പിക്കുന്നത് ഇത്തരക്കാരിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കും. വലിയ മാനസീക പ്രശ്നങ്ങളിലേക്ക് ഇത് ഇത്തരക്കാരെ എത്തിച്ചേക്കാം. ഓർമ്മ ബുദ്ധി ധൈര്യം എന്നീ ഗുണങ്ങ ൾ അശ്വതി നക്ഷത്രക്കാരിൽ വളരെ കൂടുതലായിരിക്കും. അതിനാൽ തന്നെ ചെന്നത്തുന്ന എല്ലാ മേഖലകളിലും ഇവർ ശോഭിക്കും.
 
അശ്വതി നക്ഷത്രത്തിൽ പിറന്നവർ ചുവപ്പോ ചുവപ്പുകലർന്ന വസ്ത്രങ്ങളോ ധരിക്കുന്നത് ഉത്തമമാണ്. ചുവന്ന ചരട് കയ്യിൽ കെട്ടുന്നതും ഗുണം ചെയ്യും. ഗണപതിയെ ഭജിക്കുന്നത് അശ്വതി നക്ഷത്രക്കാർക്ക് ഐശ്വര്യവും സമൃദ്ധിയും വർധിപ്പിക്കുന്നതിന് സഹായിക്കും.               

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍