ബഹ്‌റൈന്‍ എയര്‍ കൊച്ചി സര്‍വീസ്‌

ചൊവ്വ, 27 മെയ് 2008 (15:17 IST)
ഗള്‍ഫ് മേഖലയിലെ പ്രധാന വിമാന കമ്പനികളില്‍ ഒന്നായ ബഹ്‌റൈന്‍ എയറിന്‍റെ ആദ്യ വിമാനം കൊച്ചിയിലെ നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങി.

ബഹ്‌റൈന്‍ എയര്‍ സര്‍വീസിന്‍റെ ആദ്യ വിമാന ഉദ്‌ഘാടനം ഫിഷറീസ്‌ മന്ത്രി എസ്‌. ശര്‍മ്മ നിര്‍വഹിച്ചു.

ചടങ്ങില്‍ ബഹ്‌റൈന്‍ എയറിന്‍റെ എം.ഡി ഇബ്രാഹിം അല്‍ ഹമീര്‍, സി.ഇ.ഒ. അശോക്‌ ഫെന്‍, എയര്‍പോര്‍ട്ട്‌ ഡയറക്‌ടര്‍ എ.സി.കെ. നായര്‍, വാണിജ്യ വിഭാഗം ജനറല്‍ മാനേജര്‍ സുരേഷ്‌ ബാബു, ജനറല്‍ മാനേജര്‍ - സിവില്‍ എ.എം. ഷബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആഴ്‌ചയില്‍ മൂന്നുദിവസമാണ്‌ ഇപ്പോള്‍ ബഹ്‌റൈന്‍ എയര്‍ സര്‍വീസ്‌ നടത്തുന്നത്‌. ഒക്‌ടോബര്‍, നവംബര്‍ മാസമാകുമ്പോഴേക്കും ദിവസേന സര്‍വീസ്‌ ആരംഭിക്കുമെന്ന്‌ ബഹ്‌റൈന്‍ എയര്‍ മാനേജിംഗ് ഡയറക്‍ടര്‍ ഇബ്രാഹിം അല്‍ ഹമീര്‍ പറഞ്ഞു.

ബഹ്‌റൈന്‍ എയറിനു വിമാന സര്‍വീസ്‌ നടത്താനുള്ള എല്ലാ സഹായങ്ങളും നല്‍കുമെന്ന് സിയാല്‍ ഡയറക്‌ടര്‍ കൂടിയായ മന്ത്രി എസ്‌. ശര്‍മ അറിയിച്ചു.

വെബ്ദുനിയ വായിക്കുക