കുവൈറ്റ്ടൈംസ് എഡിറ്റര്‍ അലിയാന്‍ അന്തരിച്ചു

PROPRO
കുവൈറ്റ് ടൈംസ് ചീഫ് എഡിറ്ററും ഉടമസ്ഥനുമായ യൂസഫ് അലിയാന്‍ ബുധനാഴ്ച അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുബാരക് അല്‍ കബീര്‍ ഹോസ്പിറ്റലില്‍ അദ്ദേഹത്തെ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല.

1961 ല്‍ ഇംഗ്ലീഷ് പത്രത്തോടൊപ്പം മലയാളത്തിലും കുവൈറ്റ് ടൈംസ് പ്രസിദ്ധീകരിച്ചു എന്നതാണ് മലയാളികള്‍ക്ക് ഇദ്ദേഹത്തോടെ പ്രത്യേക മമതയുണ്ടാക്കിയത്. ഇന്ത്യയ്ക്ക് പുറത്ത് ഇംഗ്ലീഷിനൊപ്പം മലയാളത്തിലും പത്രം തുടങ്ങിയ ആള്‍ ഇദ്ദേഹമാണ്.

ഫ്രാന്‍സിലെ കുവൈറ്റ് അംബാസിഡറായി 1961 മുതല്‍ 1965 വരെ സേവനം അനുഷ്ഠിച്ച ഇദ്ദേഹം കുവൈറ്റ് അമീറിന്‍റെ മാധ്യമ ഉപദേശകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുവൈറ്റ് മലയാളികളുടെ ഏത് പ്രശ്നങ്ങള്‍ക്കും മുന്നില്‍ നില്‍ക്കാറുള്ള ഇദ്ദേഹം നിരവധി തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്.

കേരളത്തിലെ വിനോദസഞ്ചാര മേഖലയിലെ വികസനം നേരിട്ടു പഠിക്കാനായി എത്തിയ കുവൈറ്റ് സംഘത്തെ നയിച്ചത് യൂസഫ് അലിയാനായിരുന്നു. പ്രവാസി മലയാളികള്‍ അലിയാന്‍റെ അകാലചരമത്തില്‍ ദു:ഖം രേഖപ്പെടുത്തി.

വെബ്ദുനിയ വായിക്കുക