അരിസോണയിലും മോഹന്‍ലാല്‍ ഷോ

വെള്ളി, 27 ജൂലൈ 2007 (15:11 IST)
FILEFILE
മലയാള സിനിമാ നായകനായ മോഹന്‍ലാലിന്‍റെ പ്രത്യേക സ്റ്റേജ്‌ ഷോ അരിസോനയിലും അരങ്ങേറുന്നു. അരിസോണയിലെ ഫിനീക്‌സിലാണ്‌ സ്റ്റേജ്‌ ഷോ അരങ്ങേറുന്നത്‌.

സെപ്‌തംബര്‍ 7-ന്‌ വൈകിട്ട്‌ സ്കോട്ട്‌സ്‌ ഡെയിലിലുള്ള വെര്‍ജീനിയ ജി പെപ്പര്‍ തിയേറ്ററിലാണ്‌ പരിപാടി അരങ്ങേറുന്നത്‌.

മോഹന്‍ലാലിനൊപ്പം മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടുകളായ മുകേഷ്‌, ജഗദീഷ്‌, സുരാജ്‌, നര്‍ത്തകരായ വിനീത്‌, ലക്ഷ്മി ഗോപാല സ്വാമി, ശ്വേതാ മേനോന്‍, ഗായിക റിമി ടോമി തുടങ്ങി ഇരുപതിലേറെ കലാപ്രതിഭകള്‍ അണിനിരക്കുന്നു എന്നതും പ്രത്യേകതയാണ്‌.

പ്രശസ്ത സംവിധായകന്‍ ജോഷി സംവിധാനം നിര്‍വഹിക്കുന്ന പരിപാടിക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌ അരിസോണ മലയാളി അസോസിയേഷനാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സതീഷ്‌ അമ്പാടിയുമായി ബന്ധപ്പെടുക. (ഫോണ്‍: 480-703-2000), ബിനോയ്‌ വാരിയര്‍ (ഫോണ്‍: 623-376-6240)

വെബ്ദുനിയ വായിക്കുക