ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ.അബ്ദുള്‍കലാമിനെ സ്വീകരിക്കാന്‍ ന്യൂയോര്‍ക്ക് തയ്യാറായിക്കഴിഞ്ഞു. മാര്‍ച്ച് 25 നാണ് അദ്ദേഹത്തിനു പൊതുസ്വീകരണം നല്‍കുന്നത്.
ന്യൂയോര്‍ക്കിലെ ഫ്ലഷിംഗിലെ ഗണപതി ക്ഷേത്രത്തിലെ കമ്മ്യൂണിറ്റി ഹാളിലാണ് സ്വീകരണ ചടങ്ങ് സംഘടിപ്പിക്കുക. ന്യൂയോര്‍ക്ക്, ന്യൂജഴ്സി എന്നീ സംസ്ഥാനങ്ങളിലെ ഇരുപതിലേറെ വരുന്ന ദേശീയ പ്രാദേശിക സംഘടനകളാണ് സ്വീകരണം സംഘടിപ്പിച്ചിരിക്കുന്നത്.
സ്വീകരണത്തോട് അനുബന്ധിച്ച് ന്യൂയോര്‍ക്കിലെ തെരഞ്ഞെടുക്കപ്പെട്ട 200 ഓളം വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തില്‍ അദ്ദേഹം പങ്കെടുക്കും. ഇന്ത്യയുടെ വികസനലക്‍ഷ്യവും ആഗോള പങ്കാളിത്തവും എന്ന പേരിലുള്ള സെമിനാറില്‍ അദ്ദേഹം പങ്കെടുക്കും.
എന്‍ആര്‍ഐ സാഹി, ഹിന്ദു ടെംപിള്‍ സൊസൈറ്റി, കേരള സെന്‍റര്‍, അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് മുസ്ലീംസ് ഓഫ് ഇന്ത്യ, സിന്ധി സര്‍ക്കിള്‍, ഇന്ത്യന്‍ അമേരിക്കന്‍ കൗണ്‍സില്‍ ഓഫ് യോങ്കേഴ്സ്, ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണ്‍, ഇന്ത്യന്‍ ക്രിസ്‌ത്യന്‍ ഫോറം, കേരള കള്‍ച്ചറല്‍ അസോസിയേഷന്‍, തമിള്‍സംഘം, കന്നഡ കൂട്ടം, തെലുഗു അസോസിയേഷന്‍, സ്റ്റാറ്റിന്‍ ഐലന്‍ഡ്, ഹിന്ദു ടെംപിള്‍, സൊസൈറ്റി ഓഫ് ഇന്തോ അമേരിക്കന്‍ എന്‍ജിനീയേഴ്സ് ആന്‍ഡ് ആര്‍ക്കിടെക്ട്, അമേരിക്കന്‍ സൊസൈറ്റി ഓഫ് ഒര്‍ജിന്‍, കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി, മഹാത്മാഗാന്ധി പീസ് ആന്‍ഡ് നോണ്‍ വൈലന്‍സ് ഫൗണ്ടേഷന്‍ എന്നീ സംഘടനകളാണ് സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്.