കേരളത്തിലെ ശിവക്ഷേത്രങ്ങള്‍ 4

തിരു ഐരാണിക്കുളം ക്ഷേത്രം (എറണാകുളം)

സ്വയംഭൂ ശിവന്‍. ഈ ക്ഷേത്രത്തിലെ പാര്‍വതിയുടെ നട ധനുമാസം തിരുവാതിര മുതല്‍ 12 ദിവസം മാത്രമെ തുറന്നിരിക്കൂ. ഐരാണിക്കുളത്തെ നന്പൂതിരിമാര്‍ തമ്മിലുണ്ടായ നീരസം കൊലപാതകത്തില്‍ വരെ എത്തിയപ്പോള്‍ ഐരാണിക്കുളത്തപ്പനെ ആവാഹിച്ചു കൊണ്ട് വന്നു ഇവിടെ ക്ഷേത്രം പണിതീര്‍ത്തു എന്നാണ് ഐതീഹ്യം.

തിരുനക്കര മഹാദേവക്ഷേത്രം (കോട്ടയം)

108 ശിവാലയങ്ങളില്‍ ഒന്ന്. സ്വയംഭൂ. പരശുരാമ പ്രതിഷ്ഠയാണെന്ന് വിശ്വാസം. ഇതില്‍ മീനം ഒന്നു മുതല്‍ 10 വരെയുള്ള പങ്കുനി ഉത്സവം. തെക്കുംകൂര്‍ രാജാവ് വടക്കുനാഥനെ ഭജിച്ചപ്പോള്‍ അവതരിച്ച സ്വയംഭൂശിവനാണെന്നാണ് ഐതീഹ്യം.

തിരുപ്പെരുന്തുറ മഹാദേവക്ഷേത്രം (ആലപ്പുഴ)

ഇന്ത്യയില്‍ കണ്ടെത്തിയ ഏറ്റവും പഴയ ലിംഗങ്ങളില്‍ ഒന്ന് ഈ ക്ഷേത്രത്തിലേതായിരുന്നു എന്നാണ് വിശ്വാസം. ഒന്‍പതാം നൂറ്റാണ്ടില്‍ മാണിക്യവാചര്‍ക്ക് ഭഗവത്ദര്‍ശനവും ജ്ഞാനോദയവും ഉണ്ടായ പുണ്യതീര്‍ത്ഥത്തിലാണ്ട് ക്ഷേത്രം നിലകൊള്ളുന്നത് .ഖരനായിരുന്നു ഇവിടുത്തെ ലിംഗം പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം. മേടത്തിലെ തിരുവാതിര കൊടിയേറി

തിരുവഞ്ചിക്കുളം ശിവക്ഷേത്രം (തൃശൂര്‍)

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രം. ശൈവരുടെ 274 തിരുപ്പതികളില്‍ കേരളത്തിലെ ഏക ശൈവതിരുപ്പതിയാണ് തിരുവഞ്ചിക്കുളം. ഏറ്റവും കൂടുതല്‍ ഉപദേവതകളുള്ള ക്ഷേത്രം. 28 ഉപദേവതകള്‍. ഇവിടുത്തെ ശക്തിപഞ്ചാക്ഷരി വിഗ്രഹവും അപൂര്‍വഭാവത്തിലുള്ളതാണ്. ക്ഷേത്രത്തിലെ ദന്പതിപൂജ പ്രസിദ്ധമാണ്. മംഗല്യസിദ്ധിക്കും സന്താനലബ്ധിക്കും പള്ളിയറ തൊഴുക ഫലവത്താണെന്ന് പ്രബലമായ വിശ്വാസമുണ്ട്.


വെബ്ദുനിയ വായിക്കുക