മനുഷ്യവംശം അജ്ഞാനത്തിന്റെ, ആസക്തികളുടെ, അരാജകത്വത്തിന്റെ മഹാനിദ്രയിലമര്‍ന്ന ഈ കാലഘട്ടത്തില്‍ നന്മയുടെ കെടാവിളക്കുമായിട്ടാണ് ശിവരാത്രി കടന്നുവരാറുള്ളത്. കാമം, ക്രോധം, ലോഭം, മോഹം, അഹങ്കാരം എന്നിവയുടെ ശാപത്തില്‍ നിന്നു മുക്തമാകാനാണ് വ്രതാനുഷ്‌ഠാനം. കര്‍മ്മയോഗിയായി ജീവിക്കുക എന്നതാണ് യഥാര്‍ത്ഥ ഉപവാസം കൊണ്ടു ഉദ്ദേശിക്കുന്നത്.