ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഇതൊക്കെ ചെയ്യാറില്ലേ? ഇല്ലെങ്കില്‍...

Webdunia
വെള്ളി, 3 ജൂണ്‍ 2016 (15:06 IST)
ഈ അടുത്തകാലത്താണ് ഇന്ത്യാക്കാർ സെക്സ്നെക്കുറിച്ചെല്ലാം പരസ്യമായി സംസാരിക്കാന്‍ തുടങ്ങിയത്. ഇക്കാര്യത്തില്‍ ഒന്നും അറിയില്ലെങ്കിലും നാം നമ്മളെതന്നെ ഇക്കാര്യത്തില്‍ വിദഗ്ദ്ധർ എന്ന് വിളിക്കുകയും ചെയ്യുന്നു. പോണ്‍ വീഡിയോയില്‍ നിന്നും കണ്ടു പഠിക്കുന്നതോ സ്കൂളിലെ ജീവശാസ്ത്ര ക്ലാസ്സിൽ പഠിക്കുന്നതോ അല്ല സെക്സ് എന്ന തിരിച്ചറിവാണ് ഏതൊരാള്‍ക്കും ആദ്യം വേണ്ടത്.
 
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ 'ഒഴുക്കിനൊപ്പം പോകുക' എന്ന രീതിയാണ്‌ നമ്മള്‍ പങ്കാളിയോട് സ്വീകരിക്കേണ്ടത്. ലൈറ്റ് വേണോ വേണ്ടയോ എന്ന കാര്യത്തിലും ഏതു പൊസിഷൻ വേണമെന്ന കാര്യത്തിലും സെക്സ് ടോയ്സ് ഉപയോഗിക്കണോയെന്ന കാര്യത്തിലുമെല്ലാം പങ്കാളിയുടെ താല്പര്യം കൂടി പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. ചില പെൺകുട്ടികൾ സെക്സിനിടയിൽ വൈകാരികത ഉണ്ടാക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ കൂടുതല്‍ സംസാരിക്കുന്നതു ലൈംഗിക സന്തോഷം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. 
 
ലൈംഗിക ബന്ധത്തിനിടക്ക് ഒരു വിധത്തിലും നിങ്ങൾ പങ്കാളിയെ അവഗണിക്കുന്നില്ല എന്ന് ഉറപ്പു വരുത്തണം. അതായത് നിങ്ങളുടെ പ്രതികരണങ്ങളിൽ എപ്പോഴും നന്ദി പ്രകടിപ്പിക്കാന്‍ ശ്രമിക്കണം. പങ്കാളിയെ നിങ്ങൾക്ക് എല്ലായ്പ്പോളും വേണമെന്ന് പറയുക. അത്തരത്തിലുള്ള അനുമോദനങ്ങൾ പല സമയങ്ങളിലും ഉത്തേജനങ്ങളായി പ്രവർത്തിക്കും. ലൈംഗിക ബന്ധത്തിന് ശേഷം എല്ലാം കഴുകി വൃത്തിയാക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ കഴിഞ്ഞ ഉടന്‍ തന്നെ കഴുകാനായി പോകുന്നത് പങ്കാളിയില്‍ വിഷമം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. സെക്സ് ഒരു ഗെയിം അല്ലെന്ന് മനസിലാക്കുക. നിങ്ങളുടെ പങ്കാളിയെന്നത് നിങ്ങളുടെ എതിരാളിയും അല്ല.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article