കന്യകാത്വം എന്നത് എല്ലാകാലത്തും നമ്മുടെ സമൂഹത്തില്‍ ചൂടേറിയ ഒരു ചര്‍ച്ചാവിഷയമാണ്. സ്ത്രീയുടെ കന്യകാത്വത്തിന് ഇത്രയേറെ മഹത്വം കല്‍പ്പിയ്ക്കുന്ന ഈ സമൂഹം ഇക്കാര്യത്തില്‍ പുരുഷന് കാര്യമായ നിര്‍വചനങ്ങളൊന്നും തന്നെ നല്‍കിയിട്ടില്ലയെന്നതാണ് മറ്റൊരു കാര്യം. കല്യാണം ആലോചിക്കുന്ന സമയത്തുതന്നെ ഒട്ടുമിക്ക പുരുഷന്മാരും പ്രാധാന്യം കൽപ്പിക്കുന്ന ഒന്നാണിത്.
എന്നാല്‍ ഇതിനൊരു മറുവശമുണ്ടെന്നതാണ് മറ്റൊരു കാര്യം. തങ്ങള്‍ക്കു സെക്‌സിന് കന്യകമാരെ താല്‍പര്യമില്ലെന്നു പറയുന്ന ഒരു വിഭാഗം പുരുഷന്മാരുണ്ടെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. കുറച്ച് പുരുഷന്മാര്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. എന്തുകൊണ്ടാണ് കന്യകമാരുമായുള്ള സെക്‌സ് വേണ്ടെന്നു പറയുന്ന പുരുഷമനശാസ്ത്രത്തിന്റെ പുറകിലെന്നറിയാം.
കന്യകയുമായുള്ള സെക്‌സ് ഏറെ ബുദ്ധിമുട്ടാകുമെന്ന അഭിപ്രായമാണ് ചിലർക്കുള്ളത്. സെക്സ് എളുപ്പമാകുന്നതിനും സംതൃപ്തി ലഭിക്കാനും കന്യകയല്ലാത്തവരാണ് നല്ലതെന്നാണ് അവർ അഭിപ്രായപ്പെടുന്നത്. ആദ്യമായി സെക്സിൽ ഏർപ്പെടുന്നത് പുരുഷനേയും സ്ത്രീയേയും ഒരുപോലെ വേദനിപ്പിക്കുമെന്നും അതിനാലാണ് കന്യകമാരോട് അനിഷ്ടമെന്നുമാണ് മറ്റൊരു കൂട്ടർ അഭിപ്രായപ്പെടുന്നത്.
ആദ്യസെക്‌സിൽ വേദന സഹിക്കുന്ന സ്ത്രീയെ കാണുമ്പോള്‍ സെക്സിനോടുതന്നെ താല്‍പര്യം നഷ്ടപ്പെടുമെന്നും ചിലർ പ്രതികരിച്ചു. ഇക്കാര്യത്തിൽ മുൻപരിചയമുള്ള സ്ത്രീകൾ കിടപ്പറയിൽ മിടുക്കരായിരിക്കുമെന്നും ഇവർ പറഞ്ഞു. കന്യകയായ സ്ത്രീയുമായുള്ള സെക്സ് ആദ്യസമയങ്ങള്‍ മാത്രമേ ബുദ്ധിമുട്ടാകുയെന്നും സ്ത്രീയെ അളക്കാനുള്ള അളവുകോലല്ല കന്യകാത്വമെന്നും ചിലർ അഭിപ്രായപ്പെട്ടു.