ഇതിനു വേണ്ടിയാണോ ആ പണി ഒപ്പിച്ചത് ? എന്തായാലും സംഗതി മോശമായി !

Webdunia
വെള്ളി, 31 മാര്‍ച്ച് 2017 (15:15 IST)
സ്ത്രീകള്‍ വ്യാജരതിമൂര്‍ഛയഭിനയിക്കുന്നതിനു പിന്നില്‍ പല കാരണങ്ങളുമുണ്ടാകും. സെക്സിനോടുള്ള താല്‍പര്യക്കുറവോ പുരുഷന് ആത്മവിശ്വാസം നല്‍കുന്നതിന് വേണ്ടിയോ അല്ലെങ്കില്‍ സെക്‌സ് പെട്ടെന്ന് അവസാനിപ്പിയ്ക്കാനുള്ള വഴിയായോ ആയിരിക്കും അവര്‍ ഇത്തരത്തില്‍ പെരുമാറുന്നത്. എന്നാല്‍ ചിലപ്പോഴെങ്കിലും പുരുഷന്മാരും വ്യാജരതിമൂര്‍ഛയഭിനയിക്കാറുണ്ടെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. പുരുഷന്മാരുടെ ചില കള്ള രതിമൂര്‍ഛയ്ക്കു പുറകിലുള്ള ചില രഹസ്യങ്ങളെക്കുറിച്ചറിയാം...
 
ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വേളയില്‍ ഗര്‍ഭധാരണത്തിന് താല്പര്യമില്ലാത്ത വ്യക്തിയാണെങ്കില്‍ ക്ലൈമാക്സിലെത്താതെ തന്നെ അത് ലഭിച്ചതായി ചിലര്‍ അഭിനയിക്കാറുണ്ട്. ചില പുരുഷന്മാര്‍ക്ക് അമിത ലൈംഗികാസക്തിയുണ്ടായിരിക്കും. ഇത്തരത്തിലുള്ള ചില പുരുഷന്മാര്‍ക്ക് ക്ലൈമാക്സിലെത്തുന്നതിനായി പല വിചിത്രമായ രീതികള്‍ ആവശ്യമായി വരും. അത്തരക്കാര്‍ക്ക് തങ്ങളുടെ താല്പര്യങ്ങള്‍ പങ്കാളിയോട് പറയാന്‍ കഴിയാതെ വരുന്നതിനാലും അവര്‍ വ്യാജ രതിമൂര്‍ച്ഛ അഭിനയിക്കും. 
 
ഉദ്ധാരണപ്രശ്‌നങ്ങള്‍ പോലുള്ള ലൈംഗികപ്രശ്നങ്ങളുള്ള പുരുഷന്മാര്‍ക്ക് ചിലപ്പോള്‍ ഓര്‍ഗാസം ലഭിയ്ക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. ഇത്തരത്തിലുള്ളവരും വ്യാജലൈംഗികസംതൃപ്തി അഭിനയിക്കും. മാനസിക സമ്മര്‍ദ്ധത്തിനുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നത് മൂലമോ അല്ലെങ്കില്‍ ചില രോഗാവസ്ഥകള്‍ മൂലമോ ചിലര്‍ രതിമൂര്‍ച്ഛ ലഭിച്ചതായി ഭാവിക്കാറുണ്ട്. അമിതമായ സ്വയംഭോഗം കാരണം ലൈംഗികബന്ധത്തില്‍ സന്തോഷം കണ്ടെത്താന്‍ കഴിയാത്തവരുണ്ട്. ഇത്തരക്കാരും വ്യാജരതിമൂര്‍ഛയഭിനയിക്കുന്നത് സ്വാഭാവികമാണ്.
Next Article