അവള്‍ക്ക് അതിനോടായിരിക്കും താല്പര്യം; അതിനു സമ്മതിച്ചാലോ? മുട്ടന്‍ പണിയും കിട്ടും !

Webdunia
വ്യാഴം, 13 ഏപ്രില്‍ 2017 (16:26 IST)
പ്രഭാത സമയത്തെ സെക്സായിരിക്കും ഒട്ടുമിക്ക പുരുഷന്മാരും ഇഷ്ടപ്പെടുക. എന്തെന്നാല്‍ കിടപ്പറയില്‍ കാര്യങ്ങള്‍ സ്മാര്‍ട്ടായാല്‍ അന്നത്തെ ദിവസവും സ്മാര്‍ട്ടായി തന്നെ തുടങ്ങാമെന്നാണ് പലരും കരുതുന്നത്. മാത്രമല്ല പ്രഭാത സെക്സിന് ആരോഗ്യഗുണങ്ങളും ഏറെയാണ്. പ്രഭാത സെക്‌സ് ചെയ്യുന്നതിലൂടെ ലഭിയ്ക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. 
 
പ്രഭാത സമയത്ത് പുരുഷ ശരീരത്തില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വര്‍ദ്ധിക്കും. 25 ശതമാനത്തിലധികം ടെസ്‌റ്റോസ്റ്റിറോണാണ് ഈ സമയത്ത് ഉത്പ്പാദിപ്പിക്കപ്പെടുക. പ്രഭാത സെക്സില്‍ ഏര്‍പ്പെടുന്നത് പുരുഷന് സന്തോഷവും ഉന്മേഷവും നല്‍കുന്നു. മാത്രമല്ല ഏത് കാര്യത്തിലും പോസിറ്റീവ് സമീപനം സ്വീകരിക്കാന്‍ ഇത് കാരണമാകുന്നു. 
 
പ്രഭാതത്തില്‍ സെക്സില്‍ ഏര്‍പ്പെടുന്ന ദമ്പതികള്‍ക്ക് രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുമെന്ന് പല പഠനങ്ങളും പരയുന്നു. ചെറിയ രോഗങ്ങളെ ശരീരത്തിന്റെ പ്രതിരോധ ശേഷിയിലൂടെ തന്നെ ഇല്ലാതാക്കാന്‍ പ്രഭാത സെക്സിന് കഴിയുമെന്നും പറയുന്നു. അതുപോലെ ദമ്പതികള്‍ തമ്മിലുള്ള പരസ്പര സ്‌നേഹത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കാനും പ്രഭാത സെക്സിന് കഴിയുമെന്നും ശാസ്ത്രഞ്ജര്‍ പറയുന്നു.   
 
രാത്രി നന്നായി ഉറങ്ങാനും ക്ഷീണം ഇല്ലാതാക്കാനും ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലതയോടെ ഇരിയ്ക്കാനും പുരുഷനെ പ്രഭാത സെക്സ് സഹായിക്കുന്നു. കൂടാതെ ഈ സമയത്ത് സെക്സില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര്‍ക്ക് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, ഹാര്‍ട്ട് അറ്റാക്ക്, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യതകള്‍ വളരെ കുറവായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. 
 
എന്നാല്‍ സ്ത്രീകള്‍ക്കാവട്ടെ രാത്രി സമത്ത് സെക്സ് ചെയ്യുന്നതിനാണ് കൂടുതല്‍ താല്‍പ്പര്യം ഉണ്ടാകുകയെന്നും പഠനങ്ങള്‍ പറയുന്നു. എന്തെന്നാല്‍ സ്ത്രീകളില്‍ ടെസ്റ്റ്‌സ്റ്റിറോണ്‍ ഉത്പ്പാദിപ്പിക്കപ്പെടുമെങ്കിലും അത് വളരെ കുറഞ്ഞ അളവില്‍ മാത്രമായിരിക്കും. അതുകൊണ്ട് തന്നെ സ്ത്രീകള്‍ക്ക് പുലര്‍കാല സെക്സിനോട് താല്‍പ്പര്യം കുറവുമായിരിക്കും.
Next Article