കിടപ്പറയില്‍ അവള്‍ ആഗ്രഹിക്കും, പക്ഷേ പറയില്ല.... അറിയാമോ ? അത് എന്തെല്ലാമാണെന്ന്

Webdunia
ഞായര്‍, 31 ജൂലൈ 2016 (15:56 IST)
ദാമ്പത്യത്തില്‍ ലൈംഗികബന്ധത്തിന് വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. ഇരുപങ്കാളികള്‍ക്കും ഒരുപോലെ ആസ്വദിയ്‌ക്കാന്‍ കഴിയുന്നതാവണം ലൈംഗികബന്ധം. പുരുഷനാണെങ്കിലും സ്‌ത്രീയാണെങ്കിലും കിടപ്പറയില്‍ ആഗ്രഹിയ്‌ക്കുന്ന ചില കാര്യങ്ങളുണ്ട്. ചിലര്‍ അതു തുറന്ന് പരയും. എന്നാല്‍ ചിലര്‍ തുറന്ന് പറയാന്‍ വിമുഖത കാണിക്കും. പ്രത്യേകിച്ചും സ്ത്രീകളാണ് കിടപ്പറയിലെ തങ്ങളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളുമെല്ലാം തുറന്നു പറയാന്‍ വിമുഖതകാണിക്കാറുള്ളത്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം പുരുഷന്‍ അറിഞ്ഞു ചെയ്യുന്നത് അവരെ സന്തോഷിപ്പിപ്പിക്കും. ഇത്തരത്തില്‍ സ്‌ത്രീ ആഗ്രഹിയ്‌ക്കുന്നതും എന്നാല്‍ തുറന്നു പറയാത്തതുമായ ചില കാര്യങ്ങള്‍ നോക്കൂ
 
പുരുഷന്മാരായിരിക്കും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനായി അമിതമായ താല്പര്യം കാണിക്കുന്നത്. ഇക്കാര്യത്തില്‍ സ്ത്രീകള്‍ക്ക് കുറച്ച് സമയം ആവശ്യമാണ്. ആദ്യമായി തങ്ങളുടെ പുരുഷനില്‍ നിന്നുള്ള ലാളനയാണ്‌ സ്ത്രീകള്‍ ആഗ്രഹിയ്‌ക്കുന്നത്‌. ഒരേ രീതിയില്‍ തന്നെയുള്ള ലൈംഗിക ബന്ധം സ്ത്രീകളില്‍ മടുപ്പുളവാക്കും. തന്റെ പുരുഷന്‍ ഇക്കാര്യത്തില്‍ പുതിയ രീതികള്‍ പരീക്ഷിക്കണമെന്നാണ് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത്. എന്നാല്‍ ഇക്കാര്യം അവര്‍ തുറന്നു പറയുകയും ചെയ്യില്ല.
 
ആശയവിനിമയമാണ് സെക്‌സില്‍ സ്‌ത്രീയ്‌ക്ക്‌ പ്രധാനം. തന്റെ പങ്കാളി തന്നോടു കാര്യങ്ങള്‍ തുറന്നു സംസാരിക്കണമെന്നും തന്റെ പ്രണയം വാക്കാല്‍ പ്രകടിപ്പിക്കണമെന്നുമെല്ലാം സ്‌ത്രീ ആഗ്രഹിക്കും. അതുപോലെ സെക്‌സില്‍ തങ്ങളുടെ ആഗ്രഹങ്ങള്‍ക്കു കൂടി പങ്കാളികള്‍ മുന്‍ഗണന നല്‍കണമെന്നും തങ്ങളുടെ താല്‍പര്യങ്ങള്‍ ചോദിച്ചറിഞ്ഞു ചെയ്യണമെന്നും അവര്‍ ആഗ്രഹിക്കും. പുരുഷന്മാര്‍ കാണിക്കുന്ന തിടുക്കം സ്‌ത്രീകളെ അലോസരപ്പെടുത്തും. സ്‌ത്രീകള്‍ക്ക് ഈ മൂഡിലേക്കെത്താന്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സമയം ആവശ്യമാകുന്നതാണ് ഇതിന് കാരണം.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article