രണ്ട് ശരീരങ്ങള്‍ മാത്രം കൂടിച്ചേരുന്നതല്ല, അതിനേക്കാളുപരി രണ്ട് മനസ്സുകള്‍ തമ്മിലുള്ള അകലം ഇല്ലാതാകുന്ന ഒന്നുകൂടിയാണ് ലൈംഗികബന്ധം. സംതൃപ്തമായ ലൈംഗിക ജീവിതം ലഭ്യമാകണമെങ്കില്‍ മനുഷ്യന്റെ ആരോഗ്യം, സ്വഭാവം, രോഗപ്രതിരോധ ശേഷി എന്നിവയെല്ലാം വളരെ അത്യാവശ്യമാണ്. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഏറ്റവും ഉചിതമായ സമയം രാത്രി പത്തു മണിയാണെന്നും ഇത് മികച്ച അനുഭൂതി നല്‍കുമെന്നുമാണ് മാച്ച് ഡോട്ട് കോം എന്ന വെബ്‌സൈറ്റ് നടത്തിയ സര്‍വെയില്‍ വ്യക്തമാക്കുന്നത്.
ജീവിതത്തില്‍ ഏറ്റവും നല്ല ലൈംഗികാനുഭവം ലഭ്യമാകുന്നത് മുപ്പതാമത്തെ വയസ്സിലാണെന്നും ചില പഠനങ്ങള്‍ പറയുന്നുണ്ട്. ജീവിത്തിലെ ഏറ്റവും മികച്ച സെക്സാണ് ഈ പ്രായത്തില്‍ ലഭ്യമാകുകയെന്നും പറയപ്പെടുന്നുണ്ട്. അതേസമയം, ഇന്നത്തെ കാലത്ത് പലര്‍ക്കും ലൈംഗിക ബന്ധത്തേക്കാള്‍ കൂടുതല്‍ താല്‍പ്പര്യം ഇന്റര്‍നെറ്റിനോടാണെന്നും മറ്റൊരു പഠനത്തില്‍ പറയുന്നുണ്ട്. മാനസിക സമ്മര്‍ദ്ദത്തില്‍ നിന്ന് രക്ഷ നേടാനുള്ള വഴിയായും ചിലര്‍ ശാരീരിക ബന്ധത്തെ കാണുന്നുണ്ടെന്നും സര്‍വ്വേ ഫലത്തില്‍ പറയുന്നു.