ഗുണമേന്മയാണ് അവള്‍ ആഗ്രഹിക്കുന്നത്, അപ്പോള്‍ അവനോ ? അറിയാം ചില വസ്തുതകള്‍ !

Webdunia
ശനി, 4 മാര്‍ച്ച് 2017 (15:16 IST)
പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണ് അവയവത്തിന്റെ വലിപ്പം. പുരുഷത്വത്തിന്റെ ലക്ഷണമാണ് അവയവത്തിന്റെ വലിപ്പമെന്നും എല്ലാ സ്ത്രീകള്‍ക്കും ഈ വലുപ്പത്തിലാണ് താല്‍പര്യമെന്നുമാണ് പൊതുവെ ഇവര്‍ കരുതുന്നത്. എന്നാല്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം മറ്റു ചില കാര്യങ്ങളാലാണ് പുരുഷലിംഗം ആകര്‍ഷകമാകുന്നതെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.  
 
16 മുതല്‍ 45 വയസു വരെ പ്രായമുള്ള 105 സ്ത്രീകളിലാണ് ഈ പഠനം നടത്തിയത്. പലതരത്തിലുള്ള ലിംഗചിത്രങ്ങള്‍ ഇവരെ കാണിച്ചാണ് ഇക്കാര്യം സംബന്ധിച്ച പഠനഫലം വെളിപ്പെടുത്തിയത്. ലിംഗത്തിന്റെ വലുപ്പമോ ഷേപ്പോ സ്ഥാനമോ വൃഷണങ്ങളോ ഒന്നും സ്ത്രീകള്‍ കാര്യമായെടുക്കാറില്ലെന്നാണ് പഠനഫലത്തില്‍ നിന്ന് വ്യക്തമാകുന്നത്. ഇവക്ക് സ്ത്രീകള്‍ കൊടുക്കുന്ന പ്രാധാന്യം കുറവാ‍ണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. 
 
പുരഷലിംഗത്തിന് ആകെയുള്ള ഗുണങ്ങളാണ് സ്ത്രീകള്‍ ആഗ്രഹിക്കുന്നതെന്നും അല്ലാതെ ഇത്തരത്തിലുള്ള ചില പ്രത്യേക കാര്യങ്ങളല്ലെന്നും പഠനഫലത്തിലുണ്ട്. എന്നാല്‍ ലിംഗത്തിന്റെ ചുറ്റളവും ആ ഭാഗങ്ങളിലെ ചര്‍മവും ലിംഗാഗ്ര ആകൃതിയുമാണ് പൊതുവെ സ്ത്രീകള്‍ പ്രധാന്യം നല്‍കുന്ന ഘടകമായി സര്‍വ്വെയില്‍ വെളിപ്പെട്ടത്.
Next Article