മികച്ച ലൈംഗികബന്ധം മാനസികമായ ഉന്മേഷം നല്‍കുമെന്നതില്‍ സംശയമില്ല. ഇക്കാര്യത്തില്‍ സ്‌ത്രീയും പുരുഷനും സമാനമായ അഭിപ്രായക്കാരാണ്. പങ്കാളിയെ രതിമൂര്‍ഛയില്‍ എത്തിക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും ലൈംഗിക സംതൃപ്‌തി ലഭിക്കുന്നില്ലെന്ന് ചില പുരുഷന്മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഓര്‍ഗാസം ലഭിക്കുന്നില്ലെന്ന കാരണമാണ് പുരുഷന്മാരുടെ ഈ പ്രശ്‌നത്തിനു കാരണം. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും പുരുഷന് രതിമൂര്‍ച്ഛ ലഭിച്ചിക്കുന്നില്ലെങ്കില്‍ അതിനു പലവിധ കാരണങ്ങളുണ്ട്. സ്‌ട്രെസിന് ഇടയിലുള്ള ലൈംഗികബന്ധം പുരുഷന്മാരുടെ ഓര്‍ഗാസത്തിന് വിഘാതമാകും.
ഉറക്കമില്ലായ്മ, മദ്യപാനം, ലഹരി മരുന്നുകളുടെ ഉപയോഗം എന്നിവ പുരുഷന്മാരുടെ ലൈംഗിക ശേഷിയെ ബാധിക്കുകയും ഓര്‍ഗാസം ഇല്ലാതാക്കുകയും ചെയ്യും. വേദന സംഹാരികള്‍ ഉപയോഗിക്കുന്നവരിലും സമാനമായ പ്രശ്‌നങ്ങള്‍ കാണുന്നുണ്ട്.
സ്ഖലന സംബന്ധമായ പ്രശ്‌നങ്ങളും ഉദ്ദാരണ സംബന്ധമായ കാരണങ്ങളും രതിമൂര്‍ഛയ്‌ക്ക് തടസമായി നില്‍ക്കാറുണ്ട്. പ്രോസ്‌റ്റേറ്റ് കാന്‍സറും ലിംഗത്തിലെ പരുക്കുകളും മറ്റും ഓര്‍ഗാസം തടയുന്നതിനും ഇല്ലാതാകുന്നതിനും കാരണമാകുന്നുണ്ട്.