പുരുഷ വന്ധ്യതയ്‌ക്ക് കാരണം സ്വയംഭോഗം?

ഞായര്‍, 13 ജനുവരി 2019 (14:52 IST)
ഇന്നത്തെക്കാലത്ത് പുരുഷന്മാരിലും സ്‌ത്രീകളിലും വന്ധ്യത ഒരുപോലെ പ്രശ്‌നമാണ്. മാറുന്ന ജീവിത ശൈലിയും ഭക്ഷണരീതിയും തന്നെയാണ് ഇതിന് പ്രധാന കാരണവും. പുരുഷ വന്ധ്യത സ്‌ത്രീകളിലെ വന്ധ്യതയെ അപേക്ഷിച്ച് പെട്ടെന്നൊന്നും കണ്ടെത്താൻ കഴിയില്ല. അതുകൊണ്ടുതന്നെ അത് ഉണ്ടാകാതിരിക്കാൻ പുരുഷന്മാർ സ്വയം ശ്രമിക്കുകയാണ് ചെയ്യേണ്ടത്.
 
എന്നാൽ പലർക്കും പേടിയുള്ളത് സ്വയംഭോഗത്തെയാണ്. സ്വയംഭോഗം ചെയ്‌താൽ അത് വന്ധ്യതയ്‌ക്ക് കാരണമാകുമോ എന്നാണ് പുരുഷന്മാരിൽ പലരും ചിന്തിക്കുക. എന്നാൽ അതിനെക്കുറിച്ച് പേടി വേണ്ട. സ്വയംഭോഗം വന്ധ്യതയ്‌ക്ക് കാരണമാകില്ല എന്നാണ് പഠനങ്ങൾ പറയുന്നത്.
 
പുതിയ ബീജങ്ങള്‍ ഉത്പാദിപ്പിക്കാന്‍ വൃഷണത്തിന് ആറ് ആഴ്ചകള്‍ വേണം. ലൈംഗികബന്ധമോ, സ്വയംഭോഗമോ ബീജത്തിന്റെ അളവിനെ ബാധിക്കില്ല. ജീവിതകാലം മുഴുവന്‍ ബീജം ഉത്പാദിപ്പിക്കാനാവുന്ന വിധത്തിലാണ് നിങ്ങളുടെ ശരീരം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. 
 
അതുകൊണ്ട് തന്നെ സ്വയം ഭോഗവും ലൈംഗിക ബന്ധവും ഒരുതരത്തിലും ഇതിനെ ബാധിക്കുന്നില്ല. എന്നാല്‍ സ്വയംഭോഗം കൂടുതലായാല്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും വന്ധ്യതയെന്ന പ്രശ്നത്തിനും ബീജ ഗുണം കുറക്കുന്നതിനും കാരണമാകുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍