സ്ലിം ബ്യൂട്ടിയാകാന്‍ ഫിഷ് ഡയറ്റ്; എന്താണ് ഈ ഭക്ഷണക്രമം ?

തിങ്കള്‍, 14 ജനുവരി 2019 (20:12 IST)
ശരീരഭാരം കൃത്യമമായി നിലനിര്‍ത്താന്‍ പല വഴികള്‍ തേടുന്നവരുണ്ട്. ഭക്ഷണക്രമത്തിനൊപ്പം ചിട്ടയായ  വ്യായാമങ്ങളും തുടര്‍ന്നു കൊണ്ടു പോയാല്‍ ആരോഗ്യം കാത്ത് സൂക്ഷിക്കാന്‍ കഴിയും. ശരീരഭാരം കൈവിട്ട് പോകാതിരിക്കാന്‍ ഫിഷ്‌ ഡയറ്റ് കേമമാണെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

എന്നാല്‍ എന്താണ് ഫിഷ് ഡയറ്റ് എന്ന് ഭൂരിഭാഗം പേര്‍ക്കുമറിയില്ല. ഉയര്‍ന്ന അളവില്‍ പ്രോട്ടീനും കുറഞ്ഞ അളവില്‍ ഫാറ്റും അടങ്ങിയ ഡയറ്റാണ് ഫിഷ്‌ ഡയറ്റ്.

മത്സ്യത്തില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകള്‍ അമിതവിശപ്പ്‌ തടയും ഒപ്പം കൂടുതല്‍ കാലറി ശരീരത്തിലെത്തുന്നത് തടയുകയും ചെയ്യുന്ന രീതിയാണ് ഫിഷ്‌ ഡയറ്റ്.

ഫിഷ്‌ ഡയറ്റ് ആരംഭിക്കുമ്പോള്‍ ആദ്യം ഏതെങ്കിലും മാംസാഹാരത്തോടൊപ്പം മത്സ്യം കഴിച്ചു തുടങ്ങാം. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മത്സ്യം മാത്രം ഉള്‍പ്പെടുത്തിയുള്ള ഡയറ്റ് ശീലിക്കാം. 

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യം തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിനു ഇത് ഏറെ ഗുണം ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍