ക്ലൈമാക്സിലെത്താന്‍ കഴിയുന്നില്ലെന്ന പരാതിയാണോ അവള്‍ക്ക് ? സൂക്ഷിച്ചോളൂ... അതൊരു മുട്ടന്‍ പണിയാണ് !

Webdunia
ബുധന്‍, 12 ഏപ്രില്‍ 2017 (15:13 IST)
ജീവിതത്തില്‍ ആര്‍ക്കും ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവം സമ്മാനിയ്ക്കുന്ന ഒന്നാണ് ആദ്യ രാത്രി. വിവാഹം കഴിഞ്ഞ് ആദ്യ രാത്രി മണിയറയില്‍ പ്രവേശിക്കുന്ന ഏതൊരു സ്ത്രീയ്ക്കും പുരുഷനും ഒരേ പോലെ ടെന്‍ഷനും സമ്മര്‍ദ്ദവും നല്‍കുന്ന രാത്രിയാണ് അത്. എന്നാല്‍ ചില കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കുകയാ‍ണെങ്കില്‍ ഈ ടെന്‍ഷന്റേയും സമ്മര്‍ദ്ദത്തിന്റേയും ആവശ്യമില്ല. ആദ്യ രാത്രി തന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരുണ്ട്. എന്നാല്‍ ഇത് വേണ്ടത്ര വിജയത്തിലെത്തണമില്ലെന്നതാണ് സത്യം. 
 
എന്നാല്‍ ആദ്യ രാത്രി ഹോട്ട് ആക്കിമാറ്റാന്‍ ചില സൂത്രങ്ങള്‍ ഉണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം. ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഏറ്റവും മികച്ച സമയം ഏതാണെന്നത് പലര്‍ക്കുമുള്ള ഒരു സംശയമാണ്. പുലര്‍ച്ചെയാണ് അതിന് ഏറ്റവും മികച്ചസമയമെന്നാണ് പല സെക്‌സോളജിസ്റ്റുകളും നല്‍കുന്ന ഉത്തരം. ആ സമയത്താണ് ശരീരത്തിലെ ഹോര്‍മോണ്‍ ഉത്പാദനം കൃത്യമായി നടക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെടുന്നു. എന്തുതന്നെയായാലും മാനസികമായും ശാരീരികമായും പൂര്‍ണ തൃപ്തിയാണ് ഇതിനായി വേണ്ടത്. 
 
എത്രസമയം നീണ്ടു നില്‍ക്കുന്നു എന്നതിലുപരി എത്രത്തോളം ആസ്വാദ്യകരമാണ് ഇതെന്നതാണ് ആദ്യം ചിന്തിയ്‌ക്കേണ്ടത്. ലേഡീസ് ഫസ്റ്റ് എന്ന ആശയം ഒരിക്കലും ചിന്തിക്കരുത്. എന്തെന്നാല്‍ പുരുഷന്മാര്‍ മുന്നിട്ടിറങ്ങുന്നത് സ്ത്രീകളുടെ മടി മാറുന്നതിന് സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സ്ത്രീകളേക്കാള്‍ മുന്നില്‍ രതിമൂര്‍ച്ഛയിലെത്തുന്നത് പുരുഷന്‍മാരാണ്. എന്നാല്‍ പുരുഷന് രതിമൂര്‍ച്ഛ ഉണ്ടാവുന്നതിന് മുമ്പ് തന്നെ സ്ത്രീയെ അതിലേക്ക് എത്തിക്കേണ്ടതും ആവശ്യമാണ്. ക്ലൈമാക്‌സിനെ നിയന്ത്രിക്കാനും സ്ത്രീകള്‍ക്ക് കഴിയണം. 
 
പുരുഷനെ ഉണര്‍ത്താനായി സ്ത്രീയാണ് എപ്പോഴും മുന്നിട്ടിറങ്ങേണ്ടതെന്നും പറയപ്പെടുന്നു. അതുപോലെ ഏതൊരു പുരുഷനും സ്ത്രീയെ ആനന്ദിപ്പിക്കാനുള്ള കഴിവുമുണ്ടായിരിക്കണം. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനു മുമ്പ് തന്നെ പുരുഷന്‍ സ്ത്രീയെ അതിനായി സജ്ജമാക്കിയിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.  അതുപോലെതന്നെ തന്റെ എല്ലാ വികാരങ്ങളും പുരുഷനില്‍ നിന്ന് ഒളിച്ച് വെയ്ക്കാതെ പറയാന്‍ സ്ത്രീയും തയ്യാറാകണം. അത്തരത്തിലല്ലാതെ നടക്കുന്ന ഒരു ബന്ധവും ഏതൊരാളെയും സന്തോഷിപ്പിക്കില്ല എന്നതാണ് സത്യം.
Next Article