ഈ കാര്യങ്ങള്‍ ചെയ്യാതെ അവളെ ആ മൂഡിലേക്കെത്തിക്കാന്‍ നോക്കുകയാണോ ? നടക്കില്ല !

Webdunia
ശനി, 25 ഫെബ്രുവരി 2017 (17:08 IST)
പുരുഷന്മാരെ അപേക്ഷിച്ച് സെക്‌സ് മൂഡിലേക്കെത്താന്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സമയമെടുക്കും. അവരുടെ ശാരീരിക, മാനസിക പ്രകൃതമാണ് ഇതിന് കാരണമാകുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പരാതിപ്പെടാതെ നിങ്ങളുടെ പങ്കാളിയെ ആ മൂഡിലേക്കെത്തിക്കാന്‍ പല വഴികളുമുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം. 
 
സ്ത്രീ ശരീരത്തെ ഉണര്‍ത്തുന്നതില്‍ സ്പര്‍ശനത്തിന് മുഖ്യസ്ഥാനമുണ്ട്. സ്ത്രീ ശരീരത്തിലെ ചില പ്രധാന ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതിലൂടെ അവളുടെ മൂഡുണര്‍ത്താന്‍ സാധിക്കും. പല സ്ത്രീകള്‍ക്കും ഓറല്‍ സെക്‌സ് ചെയ്യുന്നത് ഓര്‍ഗാസത്തിലെത്തുന്നതിനു സഹായിക്കുമെന്ന് ചില പഠനങ്ങളില്‍ പറയുന്നുണ്ട്. 
 
എടുത്തുചാടി സെക്‌സിലേയ്ക്കു പ്രവേശിക്കുന്നത് സ്ത്രീകള്‍ക്കു പൊതുവെ താല്‍പര്യമുള്ള കാര്യമല്ല. കിടപ്പറയില്‍ നിങ്ങളുടെ പങ്കാളിയുമായി സീരിയസ് സംഭാഷണങ്ങളല്ലാത്ത കാര്യങ്ങള്‍ മനസു തുറന്നു സംസാരിക്കണം. പങ്കാളിക്ക് താല്പര്യമുണ്ടെങ്കില്‍ സെക്സ് സംബന്ധമായ സംസാരവും നല്ലതാണ്. 
 
ലാളനയും ശ്രദ്ധയുമെല്ലാം കൊതിക്കുന്ന ഒന്നാണ് സ്ത്രീയുടെ ശരീരം. അതിനാല്‍ സെക്‌സിലേക്ക് അവളെ എത്തിക്കുന്നതിനുള്ള ഒരു പ്രധാന വഴിയാണ് അവളെ ലാളിക്കുകയെന്നത്. ശരീരത്തെക്കുറിച്ച് അപകര്‍ഷതാബോധമുള്ള സ്ത്രീകളെ അക്കാര്യങ്ങള്‍ മനസിലാക്കി അവരിലെ അപകര്‍ഷതാബോധം നീക്കണം. 
 
സെക്‌സിനെക്കുറിച്ചുള്ള അവളുടെ താല്‍പര്യങ്ങള്‍ ചോദിച്ചറിയുകയും അവളുടെ താല്‍പര്യങ്ങള്‍ക്കു മുന്‍ഗണന നല്‍കുകയും വേണം. ഇത് അവരില്‍ സെക്‌സിനോടു താല്‍പര്യമുണ്ടാക്കും. അവര്‍ക്കു കൂടി സമ്മതമായതും വ്യത്യസ്തമായതുമായ രീതികള്‍ പരീക്ഷിക്കുന്നത് സ്ഥിരമായ ബോറടി നീക്കാന്‍ സഹായിക്കും.
Next Article