അവള്‍ക്ക് ലൈംഗികാസക്തി കുറവോ ? നിങ്ങള്‍ക്ക് തെറ്റി, അത് അഭിനയമാണ് !

Webdunia
ചൊവ്വ, 11 ഏപ്രില്‍ 2017 (13:54 IST)
ഒട്ടുമിക്ക സ്ത്രീകളുടേയും ലൈംഗിക ജീവതത്തെ പ്രതികൂലമായി ബാധിക്കാന്‍ വളരെയേറെ സാധ്യതയുള്ള ഒരു കാര്യമാണ് ആര്‍ത്തവവിരാമം. എന്നാല്‍ നിങ്ങളുടെ ജീവതത്തിലും ലൈംഗിക താല്‍പര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിലും വളരെ നല്ല രീതിയില്‍ മാറ്റം വരുത്താന്‍ സാധിക്കുകയാണെങ്കില്‍ പ്രായം കൂടിയാലും നിങ്ങളുടെ ലൈംഗിക ജീവിതത്തെ അത് ബാധിക്കുകയില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആര്‍ത്തവവിരാമമായാലും ലൈംഗിക ജീവിതം സുഖപ്രദമാക്കാന്‍ എന്തെല്ലാം വഴികളാണുള്ളതെന്ന് നോക്കാം. 
 
യോനീഭാഗത്തുണ്ടാകുന്ന വരള്‍ച്ചയാണ് ആര്‍ത്തവവിരാമത്തിന് ശേഷമുള്ള ലൈംഗിക ജീവിതത്തിലെ ഒരു പ്രധാന പ്രശ്നം. എന്നാല്‍ വെള്ളം അടങ്ങിയ ലൂബ്രിക്കന്റുകള്‍ യോനിയുടെ ഈ വരള്‍ച്ച ഇല്ലാതാക്കുന്നതിനും അതു വഴി ലൈംഗിക ബന്ധം ആനന്ദകരമാക്കാനും സഹായിക്കും. അതുപോലെ ഈസ്ട്രജന്റെ അളവ് കുറയുന്നതും യോനീഭിത്തി ചുരുങ്ങുന്നതിന് കാരണമാകും. ആര്‍ത്തവവിരാമത്തില്‍ സംഭവിക്കുന്ന ഇത് ലൈംഗിക ജീവിതത്തെ ബാധിക്കുകയും യോനീഭിത്തി ചുരുങ്ങുന്നതിനും യോനിയിലെ വരള്‍ച്ചയ്ക്കും കാരണമാകും. 
 
നിങ്ങളുടെ വികാരങ്ങളും മനസ്സും നിയന്ത്രണവിധേയമല്ലെങ്കില്‍ അത് നിങ്ങളുടെ കാമമോഹത്തെ സാരമായി ബാധിച്ചേക്കും. ഇതിന് പരിഹാരം കാണുന്നതിനുള്ള ഏറ്റവും മികച്ച ഉപാധിയാണ് ദിവസവുമുള്ള കൃത്യമായ വ്യായാമം. നിങ്ങളുടെ പെല്‍വിക് പേശികളെ സഹായിക്കുന്നതിനായി കീഗല്‍ എന്നറിയപ്പെടുന്ന വ്യായാമമുറയും സ്വീകരിക്കാവുന്നതാണ്. ഇത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോളുണ്ടാകുന്ന വേദന കുറയുവാനും നമ്മെ സഹായിക്കുന്നു.  
 
നിങ്ങളുടെ പങ്കാളിയോടൊപ്പം ഒരുമിച്ചിരുന്ന് ഒരു കാമക്കഥ വായിക്കുന്നതും നിങ്ങള്‍ക്കും പങ്കാളിക്കും പരസ്പരമുള്ള തങ്ങളുടെ ലൈംഗിക വാസനകളെ ഉണര്‍ത്തുവാനും നിങ്ങളെയും പങ്കാളിയെയും ഒരുമിച്ച് ചേര്‍ക്കുവാനും സഹായകമാണ്. പ്രസവശേഷം സ്ത്രീകളുടെ ലൈംഗികാസക്തിക്ക് കുറവ് വരുമെങ്കിലും അത് പൂര്‍ണ്ണമായും പോകുകയില്ല. പങ്കാളിയുടെ ഒരു മൃദുവായ ചലനമോ മറ്റോ അവരിലെ ലൈംഗികാസക്തിയെ ഉണര്‍ത്തുകയും അത് ചിലപ്പോള്‍ നിങ്ങളുടെ പ്രായത്തിനെവരെ കീഴ്പ്പടുത്തുകയും ചെയ്യും. 
Next Article