ഈ കാര്യങ്ങളെല്ലാം അവള്‍ക്ക് നല്‍കാന്‍ നിങ്ങള്‍ തയ്യാറാണോ ? എന്നാല്‍ കുഴപ്പമില്ല !

Webdunia
ശനി, 1 ഏപ്രില്‍ 2017 (15:38 IST)
കിടപ്പറയില്‍ വ്യത്യസ്ത താല്പര്യങ്ങളായിരിക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉണ്ടായിരിക്കുക. ഇവരുടെ മനശാസ്ത്രത്തിലും ശരീരശാസ്ത്രത്തിലുമുള്ള വ്യത്യാസമാണ് പ്രധാനമായും ഇതിന് കാരണമാകുന്നത്.
കിടപ്പറയില്‍ സ്ത്രീകളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളുമെല്ലാം പുരുഷന്മാരില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. കിടക്കയില്‍  സ്ത്രീകള്‍ക്കുണ്ടാകുന്ന ചില മോഹങ്ങളെക്കുറിച്ചറിയാം...
 
തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളറിഞ്ഞായിരിക്കണം പുരുഷന്മാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നാണ് ഓരോ സ്ത്രീയും ആഗ്രഹിക്കുക. കിടക്കയിലെ സ്ഥിരം കാര്യങ്ങളില്‍ സ്ത്രീകളില്‍ ബോറടി ഉണ്ടാക്കും. അതിനാല്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നത് നല്ലതാണ്. സ്ത്രീയ്ക്ക് ചിലപ്പോള്‍ ഓര്‍ഗാസം ലഭിച്ചില്ലെന്നു വരാം. എന്നാല്‍ അതിനര്‍ത്ഥം അവള്‍ സെക്‌സ് ആസ്വദിച്ചിക്കുന്നില്ലെന്നോ നിങ്ങള്‍ക്ക് കഴിവില്ലെന്നോ ആകുകയുമില്ല. 
 
എല്ലാ സ്ത്രീകള്‍ക്കും ഒരേ തരത്തിലുള്ള ഓര്‍ഗാസവും സെക്സുമല്ല താല്‍പര്യം. ചിലര്‍ക്ക് ഓറല്‍ സെക്സാണ് താല്പര്യമെങ്കില്‍ മറ്റു ചിലര്‍ക്ക് മറ്റു പല രീതികളുമായിരിക്കും താല്പര്യമെന്ന കാര്യവും മനസിലാക്കണം. തന്റെ ശരീരം പുരുഷനാല്‍ ലാളിയ്ക്കപ്പെടണമെന്നത് അവള്‍ ആഗ്രഹിക്കും. സെക്‌സിനു ശേഷം പുരുഷന്‍ തന്നില്‍ നിന്നും പുറന്തിരിയുന്നതും പല സ്ത്രീകളേയും മാനസികമായി പ്രയാസപ്പെടുത്തുമെന്ന കാര്യവും മനസ്സിലാക്കണം. 
Next Article