സുഖകരമായ സെക്സ് ജീവിതം നയിക്കണമെങ്കില്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതില്‍ ശാരീരികമായ കാര്യങ്ങള്‍ മാത്രമല്ല, മാനസികമായ കാര്യങ്ങളും ഉള്‍പ്പെടും. സെക്സ് ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചിലപ്പോള്‍ ദാമ്പത്യത്തിലും ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കും. ഇതൊഴിവാക്കുന്നതിനായി ദമ്പതികള്‍ ശ്രമിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സെക്സില്‍ ചെയ്യരുതാത്തതും ചെയ്യെണ്ടതുമായ പല കാര്യങ്ങളുമുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം..
സെക്സിനിടയിൽ സംസാരിക്കുന്നത് വളരെ നല്ലതാണ്. എന്നാൽ ഒരുപാടു സംസാരിക്കുന്നതു ലൈംഗിക സന്തോഷം കെടുത്തും. ഒന്നോ രണ്ടോ വാക്കുകൾ കുഴപ്പമില്ല എന്നാൽ അധികമായി സംസാരിക്കുന്നതു സെക്സ് ആസ്വാദനത്തെ വിപരീതമായി ബാധിക്കും. ഒരു വിധത്തിലും നിങ്ങൾ പങ്കാളിയെ അവഗണിക്കുന്നില്ല എന്ന കാര്യവും ഉറപ്പു വരുത്തണം. അവൻ അല്ലെങ്കില്‍ അവൾ നിങ്ങൾക്ക് എല്ലായ്പ്പോളും വേണമെന്ന് പറയുകയും ചെയ്യണം അനുമോദനങ്ങൾ എപ്പോഴും ഉത്തേജനങ്ങളായി പ്രവർത്തിക്കും എന്നകാര്യം മറക്കരുത്.
സെക്സിനു ശേഷം ഉടന്‍തന്നെ ബാത്‌റൂമിലേക്കോടുകയെന്നത് നിങ്ങളുടെ പങ്കാളിയില്‍ അസുഖകരമായ തോന്നലുകളുണ്ടാക്കാന്‍ കാരണമാകും. വൃത്തി എന്നത് വളരെ പ്രധാനമാണ്. എന്നാല്‍ ഇത് പങ്കാളിയില്‍ അലോസരമുണ്ടാക്കാത്ത വിധത്തിലായിരിക്കണമെന്ന കാര്യം ശ്രദ്ധിക്കണം. നിങ്ങൾക്ക് ഇഷ്ട്പ്പെട്ടാലും ഇല്ലെങ്കിലും നിങ്ങളുടെ പങ്കാളിയുടെ താൽപര്യത്തിനനുസരിച്ചായിരിക്കണം മുന്നോട്ട് പോകേണ്ടത്. തന്റെ മാത്രം സുഖം സെക്സില്‍ മുഖ്യ പരിഗണന കൊടുക്കരുത്. സെക്സ് ശേഷം പങ്കാളിയെ അവഗണിക്കാതിരിക്കാനും ശ്രദ്ധിക്കണം.