ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുമ്പ്‌ ഈ കാര്യങ്ങള്‍ ചെയ്യാറില്ലേ ? ഇല്ലെങ്കില്‍...

Webdunia
തിങ്കള്‍, 26 ഡിസം‌ബര്‍ 2016 (15:17 IST)
സന്തോഷകരമായ കുടുംബ ജീവിതത്തിന്റെ അടിസ്‌ഥാനമാണ് വിജയകരമായ ലൈംഗികജീവിതം‌. എന്നാല്‍ ഇത്‌ അത്ര എളുപ്പമുള്ള കാര്യമല്ല. പല സ്‌ത്രീകളെയും ഇത്തരമൊരു അവസ്‌ഥയിലേയ്‌ക്ക് നയിക്കുക എന്നത്‌ വളരെ ശ്രമകരമായ ഒരു കാര്യമാണ്‌. സ്‌ത്രീകളുടെ മനസ്‌ കലങ്ങാനും സെക്‌സിലെ താല്‍പര്യം നഷ്‌ടപ്പെടാനും വളരെ നിസ്സാരമായ കാരണങ്ങള്‍ മാത്രം മതി. എന്നാല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ സ്‌ത്രീകളെ സന്തോഷിപ്പിക്കാന്‍ കഴിയും. എന്തെല്ലാ‍മാണ് അവയെന്ന് നോക്കാം...  
 
കിടപ്പുമുറിയിലെ അരണ്ട വെളിച്ചവും ആസ്വാദ്യകരമായ രീതിയിലുള്ള സംഗീതവും സ്‌ത്രീകളെ ഉണര്‍ത്തും. അതുപോലെ എന്തു ചെയ്യുന്നതിനുമുമ്പും അവരോട് അനുവാദം ചോദിക്കാതിരിക്കുക. അത്തരത്തില്‍ ചെയ്യുന്നത് അവരില്‍ അസ്വസ്‌ഥതയുണ്ടാക്കും. സംസാരം ഒഴിവാക്കി നിങ്ങള്‍ അധികാരം ഏറ്റെടുക്കുന്നതാണ്‌ പല സ്ത്രീകളും ഇഷ്ടപ്പെടുന്നത്. ലൈംഗിക ബന്ധത്തില്‍ തിടുക്കം കാണിക്കാതിരിക്കുക. സാവധാനം മാത്രം കാര്യങ്ങളിലേക്കു കടക്കുന്നതാണ്‌ എല്ലാ സ്ത്രീകളും ഇഷ്ടപ്പെടുക.
 
കിടപ്പുമുറിയിലെത്തിയാല്‍ മൊബൈല്‍ഫോണ്‍ സ്വച്ച്‌ ഓഫ്‌ ചെയ്യുക. നിങ്ങളുടെ സ്വകാര്യ നിമിഷങ്ങളില്‍ മൊബൈല്‍ഫോണ്‍ ശബ്‌ദിക്കുന്നതും നിങ്ങളതിന്റെ പിന്നാലെ പോകുന്നതും സ്‌ത്രീകളുടെ എല്ലാ മുഡും നഷ്‌ടപ്പെടുത്താന്‍ കാരണമാകും. അതുപോലെ സ്‌നേഹത്തോടെയും വാത്സല്യത്തോടെയുമുള്ള സംസാരവും നിങ്ങള്‍ക്കൊരു മികച്ച അനുഭവമായിരിക്കും ഇക്കാര്യത്തില്‍ സമ്മാനിക്കുക.
 
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുമ്പുള്ള ചുംബനങ്ങളും സ്‌പര്‍ശനങ്ങളും സ്‌ത്രീകള്‍ ഏറെ ഇഷ്‌ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒന്നാണ്. ഇക്കാര്യത്തില്‍ സത്രീകള്‍ എത്രയൊക്കെ പിന്തിരിഞ്ഞാലും തന്റെ പങ്കാളിയുടെ സ്‌നേഹ പൂര്‍ണ്ണമായ നിര്‍ബന്ധിക്കല്‍ ഇഷ്‌ടപ്പെടുകയും അതോടെ മികച്ച ഒരു ലൈംഗിക ബന്ധം സാധ്യമാകുകയും ചെയ്യും. ചില സ്ത്രീകള്‍ തങ്ങളുടെ പങ്കാളിയുടെ നിര്‍ബന്ധിപ്പിക്കല്‍ കേള്‍ക്കുന്നതിനു വേണ്ടിയും ഇത്തരത്തില്‍ അഭിനയിക്കാറുണ്ടെന്നതാണ് മറ്റൊരു വസ്തുത.
Next Article