ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന വേളയില്‍ നിങ്ങളുടെ പങ്കാളി സോക്സ് ധരിക്കുന്നുണ്ടോ ? എങ്കില്‍ സൂക്ഷിക്കണം !

Webdunia
വെള്ളി, 4 നവം‌ബര്‍ 2016 (16:38 IST)
സോക്‌സ് ധരിക്കുകയെന്നത് അപൂര്‍വമായ ഒരു കാര്യമല്ല. എന്നാല്‍ സെക്‌സ് സമയത്ത് ചില സ്ത്രീകള്‍ സോക്‌സ് ധരിക്കാറുണ്ട്. ഇതിന് സെക്‌സുമായി വളരെയേറെ ബന്ധമുണ്ടെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സ്ത്രീ സെക്സും സോക്‌സും തമ്മിലുള്ള ബന്ധങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം  

കാലുകള്‍ തണുത്തിരിക്കുന്നത് സ്ത്രീകളിലെ ഓര്‍ഗാസസാധ്യത കുറക്കുമെന്നും സോക്‌സിട്ട സ്ത്രീകള്‍ക്ക് ഓര്‍ഗാസം നടക്കുവാനുള്ള സാധ്യത 81 ശതമാനം കൂടുതലാണെന്നും നെതര്‍ലാന്റില്‍ നടത്തിയ ഒരു പഠനത്തില്‍ വ്യക്തമാക്കുന്നു. ശരീരത്തിന് റിലാക്‌സേഷന്‍ നല്‍കുന്നതിനും സോക്സുകള്‍ സഹായകമാണെന്നും പഠനങ്ങളില്‍ വ്യക്തമാക്കുന്നു.  

കാലില്‍ സോക്‌സ് ധരിക്കുന്നതുമൂലം ശരീരത്തിന് ചൂടു ലഭിക്കുന്നു. ഇത് സെക്‌സ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ സഹായിക്കും. കോള്‍ഡ് ഫീറ്റ് പോലുള്ള പ്രശ്‌നങ്ങള്‍ പലപ്പോഴും സ്ത്രീകള്‍ക്ക് സെക്‌സ് ആസ്വദിയ്ക്കാന്‍ തടയമാകും. സോക്സ് ധരിക്കുന്നത് ഇതിനുള്ള നല്ലൊരു പരിഹാരമാണ്.

സ്വന്തം ശരീരത്തെക്കുറിച്ച്  സ്ത്രീകള്‍ കൂടുതല്‍ ബോധവതികളാണ്. അതുകൊണ്ടു തന്നെ കാലുകളിലെ ഉപ്പുറ്റി വിണ്ടുകീറുന്നതു പോലുള്ള പ്രശ്‌നങ്ങളും സൗന്ദര്യമില്ലാത്ത കാലുകളുമാണെങ്കില്‍ ഇക്കാര്യങ്ങള്‍ പങ്കാളിയുമായുള്ള ബന്ധത്തെ ബാധിക്കാതിരിക്കുന്നതിനുള്ള മറ്റൊരു വിദ്യകൂടിയാണ് ഇത്.
Next Article