പുരുഷന്മാരെ കുറ്റപ്പെടുത്തി പറയുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് അവര്‍ സ്ത്രീകളുടെ മാറിടത്തിലേയ്ക്കു നോക്കുന്നു എന്നത്. എത്രതന്നെ നിയന്ത്രിച്ചാലും അറിയാതെതന്നെ പുരുഷന്മാരുടെ നോട്ടം സ്ത്രീകളുടെ മാറിലേയ്ക്കു തന്നെ വരുമെന്നും ഇതിനു വ്യക്തമായ ചില കാരണങ്ങള്‍ ഉണ്ടെന്നുമാണ് പല പഠനങ്ങളും പറയുന്നത്. പുരുഷന്റെ നോട്ടം വഴിതെറ്റി സ്ത്രീകളുടെ മാറിലേയ്ക്കു വരുന്നതിനുള്ള കാരണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
വലുതോ ചെറുതോ എന്നതല്ല, മാറിടത്തിന്റെ മനോഹാരിതയാണ് പുരുഷന്മാരെ ഇത്തരത്തില്‍ നോക്കാന്‍ പ്രരിപ്പിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. മനോഹരമായ മറിടങ്ങള്‍ സ്ത്രീകളെ പോലും ആകര്‍ഷിക്കുമെന്നും അപ്പോള്‍ പിന്നെ പുരുഷന്മാരുടെ കാര്യം പറയണോയെന്നുമാണ് മറ്റൊരു കൂട്ടര്‍ ചോദിക്കുന്നത്. അഴകളവുകള്‍ ഇത്രയും കൃത്യമായ മറ്റൊരു അവയവവും മനുഷ്യശരീരത്തില്‍ ഇല്ലെന്നും ഈ അഴകളവുകളാണു പുരുഷനെ നോക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും പറയപ്പെടുന്നുണ്ട്.
സ്ത്രീകളുമായി സംസാരിക്കുന്ന സമയം മുഴുവന്‍ മുഖത്തു നോക്കാന്‍ കഴിയില്ലെന്നും അതുകൊണ്ടാണു സ്തനങ്ങളില്‍ നോക്കുന്നതെന്നും ചില പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ലൈംഗിക ജീവിതത്തില്‍ പ്രധാനപങ്ക് വഹിക്കുന്ന ഒന്നാണ് സ്തനങ്ങള്‍. ഇക്കാരണത്താലും പുരുഷനോട്ടങ്ങള്‍ വഴിതെറ്റുന്നുണ്ടെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. മറച്ചുവെക്കുന്ന ഏത് വസ്തുവിനു പിന്നിലും എന്താണെന്ന് അറിയാനുള്ള ആഗ്രഹം ഏതൊരു മനുഷ്യനുമുണ്ട്. ഇത്തരത്തിലുള്ള മനുഷ്യന്റെ ആഗ്രഹവും ഈ നോട്ടത്തിനു പിന്നിലുണ്ടെന്നും പറയപ്പെടുന്നു.