ആദ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയെന്നത് സ്ത്രീകള്‍ക്കാണെങ്കിലും പുരുഷന്മാര്‍ക്കാണെങ്കിലും അല്‍പം പേടിയും ആകാംഷയും ഉത്കണ്ഠയുമെല്ലാമുണ്ടാക്കുന്ന ഒന്നാണ്. കിടക്കയില്‍ പരാജയപ്പെടുമോയെന്ന ഭയം കൂടുതലായി പുരുഷന്മാരില്‍ കാണുന്നതും സ്വാഭാവികമാണ്. ആദ്യസെക്സ് പുരുഷന്മാര്‍ പെട്ടെന്നവസാനിപ്പിയ്ക്കുന്നത് സര്‍വ സാധാരണമാണ്. എന്നാല്‍ ഇത് പരാജയമാണെന്ന് കരുതേണ്ടതില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. സെക്സ് പെട്ടെന്ന് അവസാനിപ്പിക്കാന്‍ ചില പ്രത്യേക കാരണങ്ങളുമുണ്ട്. എന്തെല്ലാമാണ് അവയെന്നറിയാം.
ആദ്യമായി ബന്ധപ്പെടുമ്പോള്‍ പല പുരുഷന്മാര്‍ക്കും കൃത്യമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് സ്ത്രീ ശരീരത്തെക്കുറിച്ച് പരിചയക്കുറവുണ്ടായേക്കും. ഭയത്തോടെയും അതിലേറെ ഉത്കണ്ഠയോടെയുമായിരിക്കും പല പുരുഷന്മാരും ആദ്യസെക്സിനെ സമീപിയ്ക്കുക. ഇതു പലപ്പോഴും പെട്ടെന്നു തന്നെ സെക്സ് അവസാനിക്കാന്‍ കാരണമാകും. ഉദ്ധാരണക്കുറവുമൂലം പല പുരുഷന്മാര്‍ക്കും ആദ്യസെക്‌സ് അനുഭവം അസുഖകരമാകാറുണ്ട്. മറ്റു പ്രത്യേക ആരോഗ്യ, മാനസിക പ്രശ്‌നങ്ങളില്ലെങ്കില്‍ ഇത് കാലക്രമേണ തനിയെ പരിഹരിക്കപ്പെടുകയും ചെയ്യും.
ശീഘ്രസ്ഖലനനം മൂലവും പല പുരുഷന്മാരിലും ആദ്യസെക്‌സിന്റെ സമയദൈര്‍ഘ്യം കുറയാറുണ്ട്. സെക്‌സിലെ പരിചയക്കുറവു തന്നെയാണ് ഇതിനും കാരണമാകുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. തന്റെ പങ്കാളിയോടുള്ള മാനസികമായ അടുപ്പക്കുറവും പലരിലും സെക്‌സ് ദൈര്‍ഘ്യം കുറയാന്‍ കാരണമായേക്കും. ആദ്യസെക്‌സ് എന്നത് പലപ്പോഴും സ്ത്രീയ്ക്കും പുരുഷനും വേദനയുണ്ടാക്കിയേക്കും. ഇത് സെക്‌സ് പെട്ടെന്നു തന്നെ അവസാനിപ്പിയ്ക്കാനുള്ള കാരണമാകാറുണ്ടെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.